Qatar

ഇനി ആഘോഷത്തിന്റെ നാളുകൾ; ലോകത്തിലെ ഏറ്റവും വലിയ ഇൻഡോർ ഇൻഫ്ലാറ്റബിൾ ഇവന്റായ ‘ഇൻഫ്ലാറ്റസിറ്റി’ ഖത്തറിലേക്ക് വീണ്ടുമെത്തി

ലോകത്തിലെ ഏറ്റവും വലിയ ഇൻഡോർ ഇൻഫ്ലാറ്റബിൾ ഇവന്റായ ‘ഇൻഫ്ലാറ്റസിറ്റി’ രാജ്യത്തേക്ക് വീണ്ടും തിരിച്ചെത്തിയെന്ന് ഖത്തർ കലണ്ടർ, ഇവന്റ്സ് & എന്റർടൈൻമെന്റ് എന്റർപ്രൈസസ് (E3) എന്നിവർ പ്രഖ്യാപിച്ചു. ഓഗസ്റ്റ് 5 മുതൽ 28 വരെ ഖത്തർ നാഷണൽ കൺവെൻഷൻ സെന്ററിലാണ് (QNCC) ഇത് നടക്കുന്നത്.

കഴിഞ്ഞ വർഷം, 42,000-ത്തിലധികം ആളുകൾ ഈ പരിപാടി സന്ദർശിച്ചിരുന്നു. ഈ വർഷം 4 മുതൽ 9 വരെയുള്ള ഹാളുകളിലെ 30,000 ചതുരശ്ര മീറ്റർ എയർ കണ്ടീഷൻ ചെയ്‌ത സ്ഥലം ഉപയോഗിച്ച് ഇതൊരു വലിയ ഫാമിലി ഫ്രണ്ട്ലി എന്റർടൈൻമെന്റ് പരിപാടിയായി നടക്കും.

സന്ദർശകർക്ക് 30-ലധികം വലിയ ഇൻഫ്ലാറ്റബിൾസ്, ഒബ്സ്റ്റക്കിൾ കോഴ്‌സുകൾ, ആർക്കേഡ്, വിആർ ഗെയിമുകൾ, കാർണിവൽ ഗെയിമുകൾ, കുട്ടികൾക്കുള്ള ഡ്രൈവിംഗ് ഏരിയ, ലൈവ് സ്റ്റേജ് ഷോകൾ, ഷോപ്പിംഗ് കിയോസ്‌ക്കുകൾ, 16 റെസ്റ്റോറന്റുകളുള്ള ഒരു ഫുഡ് കോർട്ട് എന്നിവ ആസ്വദിക്കാം.

ഈ വർഷം പുതിയതായി വരുന്ന പരിപാടികൾ:

– പെയിന്റ്‌ലെസ് പെയിന്റ്ബോൾ അരീന

– മെച്ചപ്പെടുത്തിയ ആർക്കേഡ് സോണുകൾ

– കൂടുതൽ ലൈവ് എന്റർടൈൻമെന്റ് ഷോകൾ

ടിക്കറ്റുകൾ: 40 റിയാലിൽ ആരംഭിക്കുന്ന ജനറൽ എൻട്രി ടിക്കറ്റുകളിൽ നിന്ന് തുടങ്ങി 1500 റിയാൽ വരുന്ന പ്രതിമാസ അൺലിമിറ്റഡ് പാസ് വരെയുണ്ട്. വിഐപി ടിക്കറ്റുകളിൽ ഫാസ്റ്റ് എൻട്രി, ലോഞ്ച് ആക്‌സസ്, വാലെറ്റ് പാർക്കിംഗ്, സൗജന്യമായി പാനീയങ്ങൾ/ലഘുഭക്ഷണങ്ങൾ എന്നിവ ഉൾപ്പെടുന്നു.

ബുക്കിംഗ്ക്യൂബ്, വിർജിൻ ടിക്കറ്റ്സ്, പ്ലാറ്റിനംലിസ്റ്റ്, സ്നൂനുസിറ്റി എന്നിവയിൽ നിന്ന് ഓൺലൈനായി ടിക്കറ്റുകൾ വാങ്ങാം. സ്ഥലം ലഭ്യമാണെങ്കിൽ മാത്രം, കുറച്ച് ടിക്കറ്റുകൾ ഇവന്റ് നടക്കുന്ന വേദിയിൽ വിൽക്കും.

ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/JJuKuHKpVnF2oI3YhApCdt?mode=r_t

Related Articles

Back to top button