
2026 മോട്ടോജിപി ഗ്രാൻഡ് പ്രിക്സ്, ഏപ്രിൽ 12 ന് ലുസൈൽ ഇന്റർനാഷണൽ സർക്യൂട്ടിൽ ഒരിക്കൽ കൂടി നടക്കുമെന്ന് സംഘാടകർ വെളിപ്പെടുത്തി.
22-ാം തവണയും ലുസൈൽ ട്രാക്ക് മോട്ടോജിപി വേൾഡ് ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിക്കാൻ ഒരുങ്ങുമ്പോൾ, ഏഷ്യയിലെ നാല് മത്സരങ്ങൾ ഉൾപ്പെടെ അഞ്ച് ഭൂഖണ്ഡങ്ങളിലായി 22 മത്സരങ്ങൾ ഗ്രാൻഡ്സ് പ്രിക്സ് 2026 മോട്ടോജിപി കലണ്ടറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
2004 മുതൽ, ലുസൈൽ ഇന്റർനാഷണൽ സർക്യൂട്ട് മോട്ടോജിപി വേൾഡ് ചാമ്പ്യൻഷിപ്പിന്റെ അവിഭാജ്യ ഘടകമാണ്, പലപ്പോഴും സീസൺ ഓപ്പണർ കൂടിയാണ് ലുസൈൽ സർക്യൂട്ട്. 2008 മുതൽ രാത്രി റേസിംഗ് ആക്ഷൻ കൂടി ആരംഭിച്ച 5.4 കിലോമീറ്റർ നീളമുള്ള സർക്യൂട്ട്, തായ്‌ലൻഡിലെ ബുരിറാം, ബ്രസീലിലെ ഗോയാനിയ, യുഎസിലെ ഓസ്റ്റിൻ എന്നിവയ്ക്ക് ശേഷം സീസണിലെ നാലാമത്തെ സ്റ്റോപ്പായിരിക്കും.