ഖത്തർ മാമ്പഴങ്ങളുടെ പറുദീസയാകുന്നു; പാകിസ്ഥാനി മാംഗോ ഫെസ്റ്റിവൽ സൂഖ് വാഖിഫിൽ ഉടനെ ആരംഭിക്കും

‘പാകിസ്ഥാനി ഹംബ’ എന്ന് വിളിക്കപ്പെടുന്ന പ്രശസ്തമായ പാകിസ്ഥാൻ മാംഗോ ഫെസ്റ്റിവൽ സൂഖ് വാഖിഫിലേക്ക് തിരിച്ചുവരുന്നു. ഏറ്റവും മികച്ച പാകിസ്ഥാൻ മാമ്പഴങ്ങളും മാമ്പഴവുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങളും ഇതിൽ പ്രദർശിപ്പിക്കും.
സൂഖ് വാഖിഫ് മാനേജ്‌മെന്റും ഖത്തറിലെ പാകിസ്ഥാൻ എംബസിയും ചേർന്നാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. ജൂലൈ 10 മുതൽ ജൂലൈ 19 വരെ സൂഖ് വാഖിഫിന്റെ ഈസ്റ്റേൺ സ്ക്വയറിൽ നടക്കുന്ന സെക്കൻഡ് എഡിഷനിൽ പങ്കെടുക്കാൻ എല്ലാവരെയും ക്ഷണിക്കുന്നു.
ഫെസ്റ്റിവൽ എല്ലാ ദിവസവും വൈകുന്നേരം 4 മുതൽ രാത്രി 9 വരെയും ഔദ്യോഗിക അവധി ദിവസങ്ങളിൽ രാത്രി 10 വരെയും തുറന്നിരിക്കും.
കഴിഞ്ഞ വർഷം നടന്ന ഫെസ്റ്റിവലിന്റെ ആദ്യ പതിപ്പ് വലിയ വിജയമായിരുന്നു, ആകെ 25,929 കിലോഗ്രാം മാമ്പഴങ്ങളും മാമ്പഴവുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങളും വിറ്റു.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/JJuKuHKpVnF2oI3YhApCdt?mode=r_t