Qatar
റൗദത്ത് ഉം അൽ ടിനിൽ ശുചീകരണ ക്യാമ്പയിൻ ആരംഭിച്ച് പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം

ഖത്തറിലെ പരിസ്ഥിതി സംരക്ഷണത്തിനായുള്ള തുടർച്ചയായ പ്രവർത്തനങ്ങളുടെ ഭാഗമായി, സെൻട്രൽ ഖത്തറിലെ അൽ ഷഹാനിയ കോംപ്ലക്‌സിന്റെ തെക്ക് ഭാഗത്തുള്ള റൗദത്ത് ഉം അൽ ടിനിൽ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം ഒരു വലിയ ശുചീകരണ കാമ്പയിൻ ആരംഭിച്ചു.
പരിസ്ഥിതിയെക്കുറിച്ചുള്ള പൊതുജന അവബോധം വർദ്ധിപ്പിക്കുന്നതിനും പ്രകൃതി സംരക്ഷണത്തിൽ പങ്കാളികളാകാൻ സമൂഹത്തിലെ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി മന്ത്രാലയം ആരംഭിച്ച നിരവധി ശ്രമങ്ങളിലും പരിപാടികളിലും ഒന്നാണിത്.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/JlM3OXullDx42kdlpGxvJE