Uncategorized

ചരിത്രത്തിലെ ഏറ്റവും മികച്ച മറ്റൊരു ലോകകപ്പ് നടത്താനൊരുങ്ങി ഖത്തർ, FIBA ലോകകപ്പ് ഖത്തർ 2027 ഔദ്യോഗിക ലോഗോയും ഐഡൻ്റിറ്റിയും പുറത്തിറക്കി

ഇന്റർനാഷണൽ ബാസ്‌കറ്റ്‌ബോൾ ഫെഡറേഷനും (FIBA) FIBA ​​ബാസ്‌കറ്റ്‌ബോൾ ലോകകപ്പ് ഖത്തർ 2027-ൻ്റെ സംഘാടക സമിതിയും ചേർന്ന് തിങ്കളാഴ്ച്ച ടൂർണമെൻ്റിൻ്റെ ഔദ്യോഗിക ലോഗോയും ഐഡൻ്റിറ്റിയും വെളിപ്പെടുത്തി. മിഡിൽ ഈസ്റ്റിൽ ആദ്യമായാണ് ഈ പരിപാടി നടക്കുന്നത്.

പ്രത്യേക അവസരങ്ങളിൽ പുരുഷന്മാർ ധരിക്കുന്ന പരമ്പരാഗത വസ്ത്രമായ ഖത്തരി ബിഷ്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ലോഗോ നിർമ്മിച്ചിരിക്കുന്നത്. ഇത് ഖത്തറിൻ്റെ സമ്പന്നമായ ചരിത്രത്തെയും സംസ്‌കാരത്തെയും പ്രതിനിധീകരിക്കുന്നു. ലോകമെമ്പാടും ബാസ്‌ക്കറ്റ്‌ബോളിൻ്റെ പ്രൊഫൈൽ ഉയർത്തുന്ന ഒരു അവിസ്‌മരണീയ ടൂർണമെൻ്റ് സംഘടിപ്പിക്കാനുള്ള ഖത്തറിൻ്റെ കാഴ്‌ചപ്പാടാണ് ഡിസൈൻ പ്രതിഫലിപ്പിക്കുന്നത്.

ഖത്തറിൻ്റെ ഊഷ്‌മളമായ ആതിഥ്യ മര്യാദയും ലോകമെമ്പാടുമുള്ള കളിക്കാരെയും ആരാധകരെയും സ്വാഗതം ചെയ്യുമെന്ന വാഗ്ദാനവും ലോഗോ എടുത്തു കാണിക്കുന്നു. പാരമ്പര്യവും ഉയർന്ന തലത്തിലുള്ള കായികക്ഷമതയും സമന്വയിപ്പിക്കുന്ന ഒരു ലോകോത്തര ഇവന്റിനു ആതിഥേയത്വം വഹിക്കാനുള്ള ദോഹയുടെ സമർപ്പണബോധത്തെ ഇത് കാണിക്കുന്നു.

ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പ് സമ്മാനിക്കാൻ ഫിബയും സംഘാടക സമിതിയും ഒരുമിച്ച് പ്രവർത്തിക്കുന്നുണ്ട്.

ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/KIN30zTLtBDKISiedAzBHx

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button