Qatar
ഖത്തറിൽ ഇന്ന് രാത്രി മുതൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്
ഞായറാഴ്ച്ച രാത്രി മുതൽ തിങ്കളാഴ്ച്ച രാവിലെ വരെ ഖത്തറിലെ ചില പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയാണ് നിലനിൽക്കുന്നതെന്നും ഖത്തർ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) അറിയിച്ചു.
ശനിയാഴ്ച്ച വൈകുന്നേരത്തെ കാലാവസ്ഥാ റിപ്പോർട്ടിൽ, രാജ്യത്ത് തണുപ്പും മൂടൽമഞ്ഞുള്ള കാലാവസ്ഥയും അനുഭവപ്പെടുമെന്ന് ക്യുഎംഡി പറഞ്ഞു, മൂടൽമഞ്ഞ് നിറഞ്ഞ കാലാവസ്ഥയിൽ 7 നോട്ടിൽ താഴെയുള്ള വേഗതയുള്ള കാറ്റുമുണ്ടാകും.
ഈ അവസ്ഥയിൽ ദൂരക്കാഴ്ച്ച കുറയുമെന്നതിനാൽ കാലാവസ്ഥാ വകുപ്പ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/KIN30zTLtBDKISiedAzBHx