WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Qatar

ആഗോള ജീവിതനിലവാര സൂചികയിൽ ഒമ്പതു സ്ഥാനങ്ങൾ കുതിച്ചു കയറി ഖത്തർ, ഗൾഫ് മേഖലയിലെ ഏറ്റവും മികച്ച രാജ്യങ്ങളിലൊന്ന്

2025-ലെ ജീവിത നിലവാര സൂചികയിൽ, 2024-ൽ 18-ആം സ്ഥാനത്തായിരുന്ന ഖത്തർ 9-ആം സ്ഥാനത്തേക്ക് ഉയർന്നു. കഴിഞ്ഞ വർഷത്തെ 165.9-ൽ നിന്ന് 193.3 ആയി രാജ്യത്തിൻ്റെ സ്‌കോർ ഉയർന്നു. ഇതോടെ മേഖലയിലെ ഏറ്റവും മികച്ച രാജ്യങ്ങളിലൊന്നായി ഖത്തർ മാറി.

വ്യത്യസ്‌ത രാജ്യങ്ങളിലും നഗരങ്ങളിലും ജീവിതം എത്രത്തോളം മികച്ചതാണെന്ന് ക്വാളിറ്റി ഓഫ് ലൈഫ് സൂചിക കണക്കാക്കുന്നു. വാങ്ങൽ ശേഷി, മലിനീകരണ തോത്, പാർപ്പിടങ്ങളുടെ വില, ജീവിതച്ചെലവ്, സുരക്ഷ, ആരോഗ്യ സംരക്ഷണ നിലവാരം, യാത്രാ സമയം, കാലാവസ്ഥ തുടങ്ങിയ കാര്യങ്ങൾ ഇത് കണക്കാക്കുന്നു. ഉയർന്ന സ്കോർ അർത്ഥമാക്കുന്നത് മെച്ചപ്പെട്ട ജീവിത നിലവാരമാണ്. തങ്ങളുടെ അഭിപ്രായങ്ങളും അനുഭവങ്ങളും പങ്കിടുന്ന Numbeo ഉപയോക്താക്കളിൽ നിന്നുള്ള ഡാറ്റയും സർവേകളും അടിസ്ഥാനമാക്കിയാണ് സ്‌കോറുകൾ തീരുമാനിക്കുന്നത്.

ജിസിസി രാജ്യങ്ങളിൽ, ഒമാൻ ഏറ്റവും ഉയർന്ന സ്ഥാനത്താണ്, നാലാം സ്ഥാനത്താണ് ഒമാൻ നിൽക്കുന്നത്. 177 എന്ന സ്‌കോറുമായി യുഎഇ 20-ആം സ്ഥാനത്തും അതെ സ്‌കോറുമായി സൗദി അറേബ്യ 21ആം സ്ഥാനത്തും 160.6 പോയിൻ്റുമായി കുവൈറ്റ് 34-ആം സ്ഥാനത്തുമാണ്.

യഥാക്രമം പത്തു മുതൽ പതിനഞ്ചു വരെ സ്ഥാനങ്ങളിൽ നിൽക്കുന്ന സ്വീഡൻ, ഓസ്ട്രിയ, ന്യൂസിലാൻഡ്, ഓസ്‌ട്രേലിയ, ജർമ്മനി, യുണൈറ്റഡ് സ്റ്റേറ്റ്‌സ് തുടങ്ങിയ വികസിത രാജ്യങ്ങളെ അപേക്ഷിച്ച് ഖത്തർ മുന്നിലാണ്.

220.1 സ്‌കോറുമായി ലക്‌സംബർഗ് ഒന്നാം സ്ഥാനത്തും 211.3 സ്‌കോറുമായി നെതർലാൻഡ്‌സും 209.9 സ്‌കോറുമായി ഡെൻമാർക്ക് തൊട്ടുപിന്നിലുമാണ്. ഈ മൂന്ന് രാജ്യങ്ങളും 2024-ൽ ഒന്നാം സ്ഥാനത്തായിരുന്നു.

ഏഷ്യ, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക മേഖലകളിൽ ഒമാൻ കഴിഞ്ഞാൽ രണ്ടാം സ്ഥാനത്താണ് ഖത്തർ. ഏഷ്യയിലെ മറ്റ് രാജ്യങ്ങളിൽ 185.2 പോയിൻ്റുമായി ജപ്പാൻ 17-ആം സ്ഥാനത്തും 160.7 പോയിൻ്റുമായി തായ്‌വാൻ 33-ആം സ്ഥാനത്തും 152.8 പോയിൻ്റുമായി സിംഗപ്പൂർ 38-ആം സ്ഥാനത്തും ദക്ഷിണ കൊറിയ 147.7 പോയിൻ്റുമായി 41-ആം സ്ഥാനത്തുമാണ്.

പർച്ചേസിംഗ് പവർ സൂചികയിലും (185.7 പോയിൻ്റ്), സുരക്ഷാ സൂചികയിലും (84.2 പോയിൻ്റ്) ഖത്തർ ഉയർന്ന സ്കോർ നേടി. ഹെൽത്ത്‌കെയർ ഇൻഡക്‌സിലും 73.4 എന്ന സ്‌കോർ നേടി ഉയർന്ന തലത്തിൽ തന്നെയാണ്.

ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/KIN30zTLtBDKISiedAzBHx

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button