വർണാഭമായ ഉദ്ഘാടന ചടങ്ങുകൾ, ഖത്തറിലെ ഏറ്റവും വലിയ ഷോപ്പിംഗ് ഫെസ്റ്റിവലിന് തുടക്കമായി
രാജ്യത്തെ ഏറ്റവും വലിയ ഷോപ്പിംഗ്, എന്റർടൈൻമെന്റ് ഫെസ്റ്റിവലായ ഷോപ്പ് ഖത്തർ 2025, ജനുവരി 1 ന് പ്ലേസ് വെൻഡോമിൽ നടന്ന ഒരു ഗംഭീര ഉദ്ഘാടന ചടങ്ങോടെ ആരംഭിച്ചു. ഫെസ്റ്റിവൽ 2025 ഫെബ്രുവരി 1 വരെ നീണ്ടുനിൽക്കും.
ഉദ്ഘാടന പരിപാടിയിൽ ലെബനീസ് ഗായകൻ അബീർ നെഹ്മിൻ്റെ പെർഫോമൻസിനു പുറമെ പരേഡുകളും രസകരമായ പ്രവർത്തനങ്ങളും ഉണ്ടായിരുന്നു.
ഷോപ്പ് ഖത്തർ 2025ൽ എന്താണ് പ്രതീക്ഷിക്കേണ്ടത്?
എക്സ്ക്ലൂസീവ് ഷോപ്പിംഗ് ഡീലുകൾ: ആഡംബര ബ്രാൻഡുകൾ, ഹൈ-സ്ട്രീറ്റ് ഷോപ്പുകൾ, പ്രാദേശിക ബിസിനസുകൾ എന്നിവയിൽ നിന്നുള്ള ഡിസ്‌കൗണ്ടുകളും പ്രമോഷനുകളും.
രസകരമായ പ്രവർത്തനങ്ങൾ: ഇൻ്ററാക്ടീവ് ഗെയിമുകൾ, റോമിംഗ് പരേഡുകൾ, ജനപ്രിയ സ്‌പേസ്‌ടൂൺ കഥാപാത്രങ്ങളുമായുള്ള കൂടിക്കാഴ്ച്ചയും മറ്റും.
പ്രതിവാര നറുക്കെടുപ്പ്: ആഡംബര കാറുകളും ക്യാഷ് റിവാർഡുകളും ഉൾപ്പെടെ എല്ലാ വെള്ളിയാഴ്ച്ചയും അതിശയിപ്പിക്കുന്ന സമ്മാനങ്ങൾ.
കൾച്ചറൽ മാർക്കറ്റ്സ്: സുഗന്ധദ്രവ്യങ്ങൾ, അബായകൾ, കൈകൊണ്ട് നിർമ്മിച്ച ആക്‌സസറികൾ തുടങ്ങിയ പരമ്പരാഗത ഇനങ്ങളുള്ള പ്രത്യേക ബൂത്തുകൾ.
റാഫിൾ സമ്മാനങ്ങൾ
പങ്കെടുക്കുന്ന സ്ഥലങ്ങളിൽ QAR 200 ചിലവഴിക്കുന്നതിലൂടെയും നിയുക്ത ബൂത്തുകളിൽ നിന്ന് രസീതുകൾ നേടുന്നതിലൂടെയും ഷോപ്പർമാർക്ക് സമ്മാനങ്ങൾ നേടാനാകും.
റാഫിൾ ഡ്രോ ഷെഡ്യൂൾ:
ജനുവരി 10: മാൾ ഓഫ് ഖത്തർ
ജനുവരി 17: ലുസൈൽ ബൊളിവാർഡ്
ജനുവരി 24: പ്ലേസ് വെൻഡോം
ഫെബ്രുവരി 1: ദോഹ ഫെസ്റ്റിവൽ സിറ്റി
സമ്മാനങ്ങൾ
ആഡംബര കാറുകൾ: നാല് എക്‌സിഡ് കാറുകളും ഒരു ടെസ്‌ല സൈബർട്രക്കും
ക്യാഷ് റിവാർഡുകൾ: QAR 10,000, QAR 20,000, QAR 50,000, QAR 100,000
വൗച്ചറുകളും സമ്മാനങ്ങളും: വിവിധ മാളുകളിൽ ഗെയിമുകളിലൂടെയും മത്സരങ്ങളിലൂടെയും ലഭ്യമാണ്
സമാപന സമ്മേളനം
ഫെസ്റ്റിവൽ 2025 ഫെബ്രുവരി 1-ന് ദോഹ ഫെസ്റ്റിവൽ സിറ്റിയിൽ നടക്കുന്ന ഇവൻ്റോടെ ഫെസ്റ്റിവൽ അവസാനിക്കും:
പ്ലേസ് വെൻഡോം, ദോഹ ഫെസ്റ്റിവൽ സിറ്റി, മാൾ ഓഫ് ഖത്തർ, സിറ്റി സെൻ്റർ മാൾ, ലാൻഡ്‌മാർക്ക് മാൾ, വില്ലാജിയോ, ലഗൂണ മാൾ, അൽ ഹസ്ം, ഹയാത്ത് പ്ലാസ, തവാർ മാൾ, അൽ ഖോർ മാൾ, മഷീറബ് ഗല്ലേറിയ, ദോഹ ഓൾഡ് പോർട്ട്, ലുസൈൽ ബൊളിവാർഡ്, ദോഹ ഒയാസിസ്, ഗൾഫ് മാൾ, അബു സിദ്ര മാൾ, ദി ദോഹ മാൾ, എസ്ദാൻ അൽ വക്ര, ഗേറ്റ് മാൾ എന്നിങ്ങനെ ഖത്തറിലുടനീളം 20 സ്ഥലങ്ങളിൽ ഷോപ്പ് ഖത്തർ 2025 നടക്കും.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/KIN30zTLtBDKISiedAzBHx