Qatar
ന്യൂ ഇയർ ആഘോഷം: ദോഹ മെട്രോ സർവീസ് സമയം നീട്ടി
ദോഹ മെട്രോയും ലുസൈൽ ട്രാമും പുതുവത്സര ആഘോഷങ്ങൾക്കായി ഡിസംബർ 31-നാളെ സർവീസ് സമയം കൂട്ടുന്നതായി പ്രഖ്യാപിച്ചു. സർവീസ് പുലർച്ചെ 2 മണി വരെ തുടരും.
ലുസൈൽ ബൊളിവാർഡിലേക്ക് പോകുന്ന യാത്രക്കാർക്ക് ലുസൈൽ ക്യുഎൻബി സ്റ്റേഷനിലേക്ക് റെഡ് ലൈൻ വഴി യാത്ര ചെയ്യാം. തുടർന്ന് അഞ്ച് മിനിറ്റ് നടന്ന് വേദിയിലെത്താം.
ഫയർവർക്ക്സ്, ഡ്രോൺ ഷോ, ഡിജെ പ്രകടനങ്ങൾ, മറ്റ് ആവേശകരമായ പ്രവർത്തനങ്ങൾ എന്നിവയുൾപ്പെടെ ഡിസംബർ 31 ന് ലുസൈൽ സിറ്റി നിരവധി പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/G86AqcQXEij7Ed3MEgfRmp