Qatar
ഖത്തറിലെ പ്രാദേശിക കാട്ടുചെടികളെക്കുറിച്ച് ബോധവൽക്കരണ ശിൽപ്പശാല സംഘടിപ്പിച്ച് പരിസ്ഥിതി, കാലാവസ്ഥാ മന്ത്രാലയം
പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MoECC), സാംസ്‌കാരിക മന്ത്രാലയത്തിന് കീഴിലുള്ള നോമാസ് സെൻ്റർ അംഗങ്ങൾക്കായി പ്രാദേശിക പരിസ്ഥിതിയിലെ വിവിധതരം കാട്ടുചെടികളെക്കുറിച്ച് ബോധവത്കരണ ശിൽപശാല സംഘടിപ്പിച്ചു.
അൽ ഷീഹാനിയ സിറ്റിയിലെ ഒരു ക്യാമ്പിൽ നടന്ന പരിപാടിയിൽ പങ്കെടുത്തവർക്ക് അത്തരം ചെടികൾ പര്യവേക്ഷണം ചെയ്യുന്നതിനും പ്രാദേശിക ചുറ്റുപാടുകളിൽ നിന്ന് തിരിച്ചറിയുന്നതിനുമായി ഒരു ഫീൽഡ് ടൂർ നടത്തി. ഇത്തരം ചെടികളെ എങ്ങനെ പരിപാലിക്കണം എന്നതിനെ കുറിച്ചും പരിചയപ്പെടുത്തി.
വൈൽഡ് ലൈഫ് ഡെവലപ്‌മെൻ്റ് ഡിപ്പാർട്ട്‌മെൻ്റിൻ്റെ സഹകരണത്തോടെ പബ്ലിക് റിലേഷൻസ് ആൻഡ് കമ്മ്യൂണിക്കേഷൻസ് വകുപ്പിലെ പരിസ്ഥിതി അവബോധ വിഭാഗമാണ് ശിൽപശാലയുടെ മേൽനോട്ടം വഹിച്ചത്.