Qatar

അമീറിന്റെ സന്ദർശനം ഇരുരാജ്യങ്ങൾക്കുമിടയിലെ ബന്ധം കൂടുതൽ ശക്തിപ്പെടുത്തിയെന്ന് യുകെ പ്രൈം മിനിസ്റ്റർ

ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനു വഴിയൊരുക്കിയെന്ന് യുകെ പ്രധാനമന്ത്രി സർ കെയർ സ്റ്റാർമർ പറഞ്ഞു. ആഴത്തിലുള്ള ബന്ധങ്ങൾ വളർത്തിയെടുക്കുന്നതിനൊപ്പം പരസ്‌പര നിക്ഷേപം വർദ്ധിപ്പിച്ച്, സാമ്പത്തിക വളർച്ചയും പ്രാദേശിക സുരക്ഷയും പോലെ രണ്ടു രാജ്യങ്ങളും ഒരുപോലെ കാണുന്ന ലക്ഷ്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ സന്ദർശനം സഹായിക്കുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

മിഡിൽ ഈസ്റ്റിലെ യുകെയുടെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാര, പ്രതിരോധ പങ്കാളികളിൽ ഒരാളാണ് ഖത്തറെന്ന് വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി പറഞ്ഞു. ഗാസ, അഫ്‌ഗാനിസ്ഥാൻ, ഉക്രെയ്ൻ, വെനസ്വേല എന്നിവയുൾപ്പെടെ ലോകമെമ്പാടുമുള്ള സംഘർഷങ്ങളിൽ ഖത്തറിൻ്റെ മധ്യസ്ഥ ശ്രമങ്ങളെ അദ്ദേഹം പ്രശംസിച്ചു. ആഗോള പ്രശ്‌നങ്ങളിലുള്ള യുകെ-ഖത്തർ സഹകരണവും ഗൾഫ് സഹകരണ കൗൺസിൽ സ്വതന്ത്ര വ്യാപാര കരാർ സ്ഥാപിക്കാനുള്ള ശ്രമങ്ങളും ലാമി എടുത്തുപറഞ്ഞു.

ഖത്തറുമായുള്ള ബന്ധം, പ്രത്യേകിച്ച് പ്രതിരോധം, വ്യാപാരം, മാനുഷിക സഹകരണം എന്നിവയുമായി ബന്ധപ്പെട്ടതിനെ, യുകെ വിലമതിക്കുന്നു. ആഗോള മധ്യസ്ഥതയിൽ ഖത്തറിൻ്റെ പങ്കും അവരുടെ വ്യോമസേനകൾ തമ്മിലുള്ള സംയുക്ത പ്രവർത്തനവും ബന്ധത്തിൻ്റെ സുപ്രധാന ഘടകങ്ങളാണ്. കാലാവസ്ഥ, ശുദ്ധമായ ഊർജം എന്നിവയുമായി ബന്ധപ്പെട്ട് പങ്കാളിത്തം വിപുലീകരിക്കാൻ ഇരു രാജ്യങ്ങളും പദ്ധതിയിടുന്നു.

ഉസുരക്ഷ, സാമ്പത്തിക വളർച്ച, അന്താരാഷ്‌ട്ര സഹായം എന്നിവയുൾപ്പെടെ ഒന്നിലധികം മേഖലകളിലുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കാനുള്ള അവസരമായാണ് അമീറിന്റെ സന്ദർശനത്തെ യുകെ കാണുന്നത്. ആഗോള വെല്ലുവിളികളെ ഒരുമിച്ച് അഭിസംബോധന ചെയ്യുന്നതിനിടയിൽ ശക്തമായ ബന്ധം കെട്ടിപ്പടുക്കാൻ കഴിയുമെന്ന് ഇരുപക്ഷവും വിശ്വാസം പ്രകടിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button