WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Qatar

നിരോധിത മയക്കുമരുന്നുകളുമായി ബന്ധപ്പെട്ടു ഖത്തറിലുള്ള നിയമങ്ങളെപ്പറ്റി അവബോധ സെമിനാറുമായി ഇന്ത്യൻ എംബസി

ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലൻ്റ് ഫോറത്തിൻ്റെ (ICBF) പങ്കാളിത്തത്തോടെ, സെപ്റ്റംബർ 10ന് ഇന്ത്യൻ എംബസി നിരോധിത മയക്കുമരുന്ന്, നിയന്ത്രിക്കപ്പെട്ട സൈക്കോ ആക്റ്റീവ്, സൈക്കോട്രോപിക് മരുന്നുകൾ എന്നിവയെക്കുറിച്ചു ഖത്തറിലുള്ള നിയമങ്ങളെക്കുറിച്ച് ജനങ്ങളെ അറിയിക്കാൻ ഒരു ഓൺലൈൻ സെമിനാർ നടത്തി.

സെമിനാറിൽ ഇന്ത്യൻ സമൂഹത്തിലെ അംഗങ്ങൾ, കമ്മ്യൂണിറ്റി നേതാക്കൾ, മാധ്യമ പ്രതിനിധികൾ, ദോഹയിൽ നിന്നും ഇന്ത്യയിൽ നിന്നുമുള്ള മറ്റ് പങ്കാളികൾ എന്നിവർ പങ്കെടുത്തു. ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുൽ, ഫസ്റ്റ് സെക്രട്ടറി ഈഷ് സിംഗാൽ, ഐസിബിഎഫ് പ്രസിഡൻ്റ് ഷാനവാസ് ബാവ എന്നിവർ പങ്കെടുക്കുകയും സംസാരിക്കുകയും ചെയ്‌തു.

നിയന്ത്രിതവും നിരോധിതവുമായ മരുന്നുകൾ, പ്രത്യേകിച്ച് മയക്കുമരുന്ന് എന്നിവയെക്കുറിച്ചുള്ള ഖത്തറിലെ നിയമങ്ങൾ മനസ്സിലാക്കേണ്ടതിൻ്റെ പ്രാധാന്യം അംബാസഡർ വിപുൽ എടുത്തുപറഞ്ഞു. ഖത്തറിലേക്ക് പോകുമ്പോൾ ഇന്ത്യൻ സമൂഹം അതീവ ജാഗ്രത പാലിക്കണമെന്നും നിയമങ്ങൾ കർശനമായി പാലിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

നിരോധിത വസ്‌തുക്കൾ അറിയാതെ കൈവശം വെച്ചതിൻ്റെ പേരിൽ ഇന്ത്യക്കാർ ജയിൽ ശിക്ഷ ഉൾപ്പെടെയുള്ള നിയമ പ്രശ്‌നങ്ങൾ നേരിട്ടതിൻ്റെ ഉദാഹരണങ്ങൾ ഈഷ് സിംഗാൾ പങ്കുവെച്ചു. ചിലർ ഏജന്റുമാർ കൈമാറിയ സാധനങ്ങളുമായാണ് ഖത്തറിലെത്തുക, പിടിക്കപ്പെടുമ്പോഴാണ് അത് മയക്കുമരുന്ന് ആയിരുന്നുവെന്ന് മനസിലാക്കുക.

മയക്കുമരുന്ന് ഉപയോഗം, കടത്തൽ എന്നിവയിലുള്ള ഖത്തറിൻ്റെ കർശന നിയമങ്ങളെക്കുറിച്ച് അവബോധം പ്രചരിപ്പിക്കുന്നതിൽ ഇന്ത്യയിലെയും ഖത്തറിലെയും സിവിൽ സൊസൈറ്റി സംഘടനകളുടെ പങ്ക് ഷാനവാസ് ബാവ ഊന്നിപ്പറഞ്ഞു. ഇന്ത്യൻ എംബസിയും ഐസിബിഎഫും ഇന്ത്യൻ തടവുകാർക്ക് നൽകുന്ന നിയമസഹായം, അടിയന്തര സാമ്പത്തിക സഹായം തുടങ്ങിയ പിന്തുണയും അദ്ദേഹം പരാമർശിച്ചു.

ഖത്തറിലെ നിയന്ത്രണങ്ങളെക്കുറിച്ച് പൊതുജനാരോഗ്യ മന്ത്രാലയത്തിൻ്റെ വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങൾ അറിയാൻ ഇന്ത്യക്കാരായ എല്ലാ യാത്രക്കാരും തയ്യാറാകണമെന്ന ഓർമ്മപ്പെടുത്തലോടെയാണ് സെമിനാർ അവസാനിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button