പിതൃവാത്സല്യത്തിന്റെ സംഗീതം; ഫാദേഴ്‌സ് ഡേയിൽ എത്തിയ ‘ഡിയർ ഫാദർ’ ശ്രദ്ധേയമാകുന്നു
ദോഹ: ഇക്കഴിഞ്ഞ ജൂണ് 20 ഫാദേഴ്‌സ് ഡേയിൽ ദോഹയിലെ ഏതാനും മലയാളി സുഹൃത്തുക്കളുടെ കൂട്ടായ്മയിൽ പിറവിയെടുത്ത ആൽബമാണ് ഡിയർ ഫാദർ. അച്ഛൻ മകൻ സ്നേഹബന്ധത്തിന്റെയും പിതൃവാത്സല്യത്തിന്റെയും ഓർമ്മപ്പെടുത്തലാകുന്ന വരികളും സംഗീതവും ചിത്രീകരണവുമായെത്തിയ ആൽബം യുട്യൂബിൽ മികച്ച പ്രതികരണങ്ങളുമായി മുന്നേറുകയാണ്.
ഇതിനോടകം തന്നെ ജനങ്ങളേറ്റെടുത്ത ആൽബത്തിന്റെ സംവിധാനവും ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നത് നിരവധി ആൽബങ്ങളിലൂടെയും ഷോർട്ഫിലിമുകളിലൂടെയും പരിചിതനായ ഫിറോസ് എം കെ ആണ്. കഴിഞ്ഞ 10 വർഷത്തിലധികമായി ദോഹയിൽ ആൽബം, ഷോർട്ഫിലിം, ഇവെന്റ്സ്, ആഡ്‌ഫിലിം, തുടങ്ങി നിരവധി കലാസംസ്കാരിക പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയമായ എഫ് സെഡ് മീഡിയയുടെ ബാനറിൽ നജീബ് ചപ്പാരപ്പടവ് ആണ് ആൽബത്തിന്റെ നിർമ്മാണം.പള്ളിയിൽ മണികണ്ഠന്റെ വരികൾക്ക് മൻസൂർ ഫാമിയാണ് സംഗീതവും ആലാപനവും നിർവഹിച്ചിരിക്കുന്നത്. ഒട്ടേറെ ഷോർട്ഫിലിമുകളിലൂടെ കഴിവ് തെളിയിച്ച സാം കുരിശിങ്കലും മാസ്റ്റർ ഡാൻ മാർട്ടിനുമാണ് യഥാക്രമം അച്ഛന്റെയും മകന്റെയും വേഷത്തിൽ അഭിനയിക്കുന്നത്.
വെറും 24 മണിക്കൂർ കൊണ്ടാണ് ചിത്രീകരണവും എഡിറ്റിംഗും പൂർത്തിയാക്കിയിരിക്കുന്നതെന്നു സംവിധായകൻ ഫിറോസ് എം കെ പറയുന്നു. മുഹമ്മദ് ഷാ എഡിറ്റിംഗ് നിർവഹിച്ച ആൽബത്തിന്റെ അസോസിയേറ്റ് ഡയറക്ടർ ഷംഷീർ അബ്ദുള്ളയും പ്രോഗ്രാമിംഗ് രാമസുന്ദറുമാണ്.
Watch “എല്ലാ അച്ചന്മാർക്കും വേണ്ടി ..| DEAR FATHER | FATHERS DAY SPECIAL | FZ MEDIA | MANSOOR FAMI | ESSAAR” on YouTube