WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Qatar

28 ബീച്ചുകളിൽ വിവിധ ഫെസിലിറ്റികളും സർവീസുകളും ലഭ്യമാക്കി മുൻസിപ്പാലിറ്റി മന്ത്രാലയം

സന്ദർശകരുടെ സൗകര്യാർത്ഥം രാജ്യത്തെ 28 ബീച്ചുകളിൽ വിവിധ ഫെസിലിറ്റി സർവീസുകൾ നൽകുന്നതായി മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു.ൻനടപ്പാതകൾ, കുട്ടികൾക്കുള്ള കളിസ്ഥലങ്ങൾ, വോളിബോൾ ഗ്രൗണ്ടുകൾ, ഫുഡ് കിയോസ്കുകൾ, BBQ ഏരിയകൾ, തണലുള്ള ഭക്ഷണ സ്ഥലങ്ങൾ, പ്രാർത്ഥനാ സ്ഥലങ്ങൾ, വിശ്രമമുറികളും ഷവറുകളും, ലൈറ്റിംഗ് തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.

അൽ ഷമാൽ ബീച്ച്, അൽ യൂസിഫിയ ബീച്ച്, അൽ അരിഷ് ബീച്ച്, മാരി ബീച്ച്, റാസ് മത്ബഖ് ബീച്ച്, സെക്രീത് ബീച്ച്, ദുഖാൻ ബീച്ച്, ഉമ്മു ഹിഷ് ബീച്ച്, ഉമ്മു ബാബ് ബീച്ച്, അൽ ഖറൈജ് പബ്ലിക് ബീച്ച്, അബു സമ്റ ബീച്ച് എന്നിവയാണ് സർവീസുകളുള്ള 28 ബീച്ചുകൾ.

അൽ മഫ്‌ജർ ബീച്ച്, അൽ ഘരിയ പബ്ലിക് ബീച്ച്, ഫുവൈരിത്ത് ബീച്ച്, അൽ മുറുന ബീച്ച്, അൽ ജസ്സാസിയ ബീച്ച്, അൽ മംലാഹ ബീച്ച്, അരീദ ബീച്ച്, അൽ ഫർക്കിയ ബീച്ച് (ഫാമിലി), സാഫ് അൽ ടൗക്ക് ബീച്ച്, റാസ് നൗഫ് ബീച്ച്, സിമൈസ്മ ബീച്ച് എന്നിവയാണ് മറ്റ് ബീച്ചുകൾ. റാസ് അബു അബൗദ് 974 ബീച്ച്, അബു ഫന്താസ് ബീച്ച്, അൽ വക്ര പബ്ലിക് ബീച്ച്, ഉമ്മു ഹൗൾ ഫാമിലി ബീച്ച്, സീലൈൻ പബ്ലിക് ബീച്ച് എന്നിവയ്ക്കും സർവീസുകൾ ലഭ്യമാണ്.

ദോഹയിൽ നിന്ന് 7 കിലോമീറ്റർ അകലെയുള്ള റാസ് അബു അബൗദ് 974 ബീച്ച് 50,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ്.  രണ്ട് ദിവസം (ശനി, ചൊവ്വ) സ്ത്രീകൾക്ക് മാത്രമായി റിസർവ് ചെയ്തിട്ടുള്ള ഒരു ഫാമിലി ബീച്ചാണിത്. ദിവസവും രാവിലെ 8 മുതൽ വൈകിട്ട് 6 വരെ തുറന്നിരിക്കുന്ന ഈ ബീച്ചിൽ വോളിബോൾ, നടപ്പാത, ഗ്രീൻ ഏരിയ, ഷേഡുള്ള ഭക്ഷണ സ്ഥലം, വിശ്രമമുറികളും ഷവറുകളും, പ്രാർത്ഥനാ സ്ഥലം, ലൈറ്റിംഗ്, ഫുഡ് കിയോസ്‌ക്കുകൾ, നടപ്പാത, പ്രാർത്ഥനാ സ്ഥലം എന്നിങ്ങനെ സന്ദർശകർക്കായി നിരവധി സേവനങ്ങൾ ലഭ്യമാണ്.

അൽ മംലാഹ ബീച്ച് സ്ത്രീകൾക്ക് മാത്രമുള്ളതാണ്. ദോഹയിൽ നിന്ന് 107 കിലോമീറ്റർ അകലെ അൽ ഷമാൽ മുനിസിപ്പാലിറ്റിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.  ബീച്ച് ദിവസവും രാവിലെ 9 മുതൽ രാത്രി 10 വരെ തുറന്നിരിക്കും. BBQ ഏരിയ, ഷേഡുള്ള ഈറ്റിംഗ് ഏരിയ, ഫുഡ് കിയോസ്‌ക്കുകൾ, വിശ്രമമുറികളും ഷവറുകളും, ലൈറ്റിംഗ് എന്നിങ്ങനെ നിരവധി സേവനങ്ങൾ ഇവിടെയുണ്ട്.

ദോഹയിൽ നിന്ന് 53 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന അൽ ഫർക്കിയ ബീച്ച് 146,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ്.  രണ്ട് ദിവസം സ്ത്രീകൾക്ക് മാത്രമായി നീക്കിവച്ചിരിക്കുന്ന ഒരു ഫാമിലി ബീച്ചാണിത്. ഇത് ദിവസവും രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെ തുറന്നിരിക്കും.

ദോഹയിൽ നിന്ന് 53 കിലോമീറ്റർ അകലെ അൽ ഖോറിലും അൽ സഖിറ മുനിസിപ്പാലിറ്റിയിലുമായി 83,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള സാഫ് അൽ തോക്ക് ബീച്ച് സ്ഥിതിചെയ്യുന്നു. ഒരു ഫാമിലി ബീച്ചായ ഇത് രാവിലെ 10 മുതൽ രാത്രി 10 വരെ സന്ദർശകരെ സ്വീകരിക്കുന്നു.    

അൽ റയ്യാൻ മുനിസിപ്പാലിറ്റിയിലാണ് 89,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള അൽ ഖർജി ബീച്ച് സ്ഥിതി ചെയ്യുന്നത്.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KzKal0sXKHF3P2dagEwpi5

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button