നിയമവിരുദ്ധമായി ‘മിക്‌സഡ് സ്‌പോർട്‌സ് ചലഞ്ച്’ സംഘടുപ്പിക്കുകയും പങ്കെടുക്കുകയും ചെയ്ത ഒരു കൂട്ടം പുരുഷന്മാരേയും സ്ത്രീകളേയും അറസ്റ്റ് ചെയ്ത് പബ്ലിക് പ്രോസിക്യൂഷനിലേക്ക് റഫർ ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഒരു കൂട്ടം പുരുഷന്മാരും സ്ത്രീകളും മിക്സഡ് സ്പോർട്സ് ചലഞ്ചിൽ പങ്കെടുത്തതായി സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ തുടർന്നാണ് നടപടി. ഓരോ ഘട്ടത്തിലും ചലഞ്ചിലെ വിജയികളെ പോസ്റ്റുകളായി പ്രഖ്യാപിച്ചു വരികയായിരുന്നു.
അന്വേഷണത്തിൽ, സമൂഹത്തിലെ സാമൂഹിക തത്ത്വങ്ങളുടെയും മൂല്യങ്ങളുടെയും ലംഘനവുമായി ബന്ധപ്പെട്ട നിയമവിരുദ്ധ പ്രവൃർത്തികളിൽ ഇവർ ഏർപ്പെട്ടതായി കണ്ടെത്തി. എല്ലാ പങ്കാളികളെയും സാമ്പത്തിക, സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള വകുപ്പ് അനുസരിച്ച് വിളിച്ചുവരുത്തി. അതനുസരിച്ച്, ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കാൻ അവരെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തു.
സമൂഹത്തിൻ്റെ മൂല്യങ്ങളും പാരമ്പര്യങ്ങളും സംരക്ഷിക്കുന്നതിനും ക്രമം നിലനിർത്തുന്നതിനും സാമൂഹിക സുരക്ഷ കൈവരിക്കുന്നതിനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ ബന്ധപ്പെട്ട ഏജൻസികൾ മടിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KzKal0sXKHF3P2dagEwpi5