Qatar
ഹൃദയാഘാതം: ഖത്തറിൽ മലയാളി മരണപ്പെട്ടു

തൃശൂർ ചാവക്കാട് മണത്തല ബീച്ച് റോഡിൽ ഷാഹുൽ ഹമീദ് (66) ഹൃദയ സ്‌തംഭനം മൂലം ഖത്തറിൽ മരണമടഞ്ഞു. ഭാര്യ ഫാത്തിമ അമ്പലത്ത് വീട്ടിൽ. 13 വയസ്സുള്ള ദാന ഏക മകളാണ്. നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇന്ന് രാത്രി ഖത്തർ എയർവേർസിൽ മൃതദേഹം കൊച്ചിയിലേക്ക് കൊണ്ട് പോകുന്നതാണെന്നും മയ്യിത്ത് നമസ്കാരം ഇന്ന് ഉച്ചക്ക് ശേഷം 3 മണിക്ക് ഹമദ് മോർച്ചറി പരിസരത്തു വെച്ച് നടക്കുന്നതാണെന്നും കെഎംസിസി അൽ ഇഹ്സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/LjkReT1nBRMHQM9PxaMBOD