
തുടർച്ചയായ രണ്ടാം തവണയും ഏഷ്യൻ കപ്പ് കിരീടം ചൂടി ഖത്തർ. ആവേശം കൊടികയറിയ ഫൈനൽ മത്സരത്തിൽ ജോർദാനെതിരെ 1-3 നാണ് ഖത്തറിന്റെ വിജയം. ഖത്തറിന് വേണ്ടി 3 ഗോളുകളും നേടി അക്രം അഫീഫ് ടൂർണമെന്റിലെ ആദ്യ ഹാട്രിക്കും സ്വന്തമാക്കി.
ആദ്യപകുതിയുടെ 22-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ അക്രം അഫീഫ് നേടിയ ഗോളിലൂടെ ഖത്തർ മത്സരത്തിൽ മുന്നിലെത്തി. ബോക്സിനുള്ളില്‍ ജോര്‍ദാന്‍ താരം നസീബ്, അഫീഫിനെ പിന്നില്‍നിന്ന് ഫൗള്‍ ചെയ്തതിനെത്തുടര്‍ന്ന് ലഭിച്ച പെനാല്‍റ്റിയിലായിരുന്നു ഗോള്‍.
67–ാം മിനിറ്റിൽ ജോര്‍ദാന്റെ യാസൻ അൽ നൈമത് ഗോൾ മടക്കി സമനില പിടിച്ചത് കളിയെ സമ്മര്ദത്തിലെത്തിച്ചു.
എന്നാൽ 73-ാം മിനിറ്റിൽ അഫീഫ് തന്നെ ഗോൾ നേടി ഖത്തറിന് ലീഡ് നേടിക്കൊടുത്തു. രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിൽ അഫീഫ് ഹാട്രിക് നേടിയതോടെ ഖത്തറിന്റെ വിജയം ശരിക്കും രാജകീയമായി. മാച്ചിലുടനീളം പൊരുതിക്കളിച്ച ജോർദാൻ ശക്തരായ ആതിഥേയർക്ക് വെല്ലുവിളി ഉയർത്തിയിരുന്നു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/LjkReT1nBRMHQM9PxaMBOD