ദോഹ: ഖത്തറിൽ ഇന്നും സാമൂഹ്യ വ്യാപനത്തിലൂടെയുള്ള കോവിഡ് രോഗികളുടെ എണ്ണം വിദേശത്ത് നിന്നുള്ള യാത്രക്കാരെക്കാൾ കുറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിൽ 79 യാത്രക്കാർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ ഖത്തർ നിവാസികളായ 78 പേർക്കാണ് കോവിഡ് ബാധയേറ്റത്. 18029 ടെസ്റ്റുകളിൽ നിന്നായി ആകെ രോഗികൾ 157 ആണ്. കഴിഞ്ഞ ദിവസങ്ങളിൽ വെള്ളിയും ശനിയും ഖത്തറിൽ കമ്യൂണിറ്റി കേസുകളുടെ എണ്ണം യാത്രക്കാരിലെ രോഗികളേക്കാൾ കുറവായിരുന്നു.
199 പേർക്ക് ഇന്ന് രോഗമുക്തി റിപ്പോർട്ട് ചെയ്തതോടെ ആകെ രോഗികളുടെ എണ്ണം 2165 ആണ്. ചികിൽസയിൽ ഉണ്ടായിരുന്ന 44, 59 വയസ്സുള്ള 2 പേരാണ് ഇന്ന് മരണപ്പെട്ടത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 579 ആയി.
17931 ഡോസ് വാക്സിനുകളാണ് കഴിഞ്ഞ 24 മണിക്കൂറിൽ നല്കപ്പെട്ടത്. ഇത് വരെ നൽകിയ ആകെ ഡോസുകൾ 2813022 ആണ്. ജനസംഖ്യയുടെ 68.2% ഒരു ഡോസ് എങ്കിലും സ്വീകരിച്ചു കഴിഞ്ഞു. 60 കഴിഞ്ഞവരിൽ ഇത് 94.6% ആണ്. 60 കഴിഞ്ഞവരിൽ 88.3% രണ്ട് ഡോസും സ്വീകരിച്ചു കഴിഞ്ഞു.