ഖത്തർ ജലാശയത്തിൽ ഒത്തുചേർന്ന് കടൽപ്പശുക്കൾ; അപൂർവ സമ്മേളനം പകർത്തി ഡ്രോണുകൾ
ഖത്തറിൻ്റെ അതിർത്തിയിൽ ഒരു കൂട്ടം കടൽപ്പശു (dugong) ക്കളെ കണ്ടെത്തിയതായി പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം അറിയിച്ചു.
സോഷ്യൽ മീഡിയയിൽ പങ്കിട്ട ഒരു ഡ്രോൺ വീഡിയോയിൽ, ഖത്തർ ജലാശയത്തിലെ ടർക്കോയ്സ് നിറമുള്ള വെള്ളത്തിൽ ഡസൻ കണക്കിന് ഡുഗോംഗുകൾ ഒത്തുകൂടുന്നത് കാണം. അവയിൽ ചിലതിനൊപ്പം കുഞ്ഞുങ്ങളുമുണ്ട്.
വംശനാശഭീഷണി നേരിടുന്ന മൃഗങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന ജീവിയാണ് കടൽപ്പശുക്കൾ. ദുഗോങ്ങുകളുടെ സ്വഭാവവും അവയുടെ ആവാസ വ്യവസ്ഥകളും നിരീക്ഷിക്കുന്നതിനും പഠിക്കുന്നതിനുമുള്ള മന്ത്രാലയത്തിൻ്റെ ശ്രമങ്ങളെല്ലാം ഡുഗോങ്ങുകളെ സംരക്ഷിക്കാൻ ലക്ഷ്യമിടുന്നതാണ്.
ഖത്തറിൻ്റെ പ്രാദേശിക ജലാശയങ്ങളിൽ നടക്കുന്ന ഇത്തരം ഒത്തുചേരലുകൾ ലോകത്തിലെ ദുഗോംഗുകളുടെ ഏറ്റവും വലിയ സമ്മേളനങ്ങളായാണ് കണക്കാക്കപ്പെടുന്നത്.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/LjkReT1nBRMHQM9PxaMBOD