കൊവിഡാനന്തരം ഖത്തറിലെ ബീച്ചുകളിൽ ആൾത്തിരക്കേറുന്നു. സാധാരാണനിലയിലേക്ക് എത്തുമ്പോൾ ചില സുരക്ഷാ ആശങ്കകളും
ദോഹ: കോവിഡ് ആദ്യഘട്ട ഇളവുകളുടെ ഭാഗമായി ഖത്തറിലെ ബീച്ചുകൾ തുറന്ന ശേഷം ബീച്ചുകളിൽ ജനത്തിരക്ക് വർദ്ധിക്കുന്നു. വാരാന്ത്യങ്ങളിൽ കുടുംബങ്ങളായി ബീച്ചുകളിൽ എത്തുന്നവരുടെ എണ്ണം പ്രതീക്ഷിക്കപ്പെട്ടതിലും കൂടുന്നു. ഇത് സംബന്ധിച്ച് ഒരു പ്രാദേശികപത്രമാണ് റിപ്പോർട്ട് നൽകിയത്. ഒപ്പം ബീച്ചുകളിൽ സുരക്ഷാമുൻകരുതലുകൾ അപ്രാപ്യമാണെന്നും പത്രം നിരീക്ഷിക്കുന്നു.
ലൈഫ് ഗാർഡുകളുടെയും അപായ സിഗ്നലുകളുടെയും എണ്ണം കുറവാണെന്നും ഇത് വർദ്ധിപ്പിക്കണമെന്നും ആവശ്യപ്പെടുന്ന റിപ്പോർട്ട് അത്യാഹിതങ്ങളിൽ പെടുന്നവരെ രക്ഷിക്കാനും ആശുപത്രിയിലേക്കെത്തിക്കാനുമുള്ള സംവിധാനങ്ങൾ അപര്യാപ്തമാണെന്നും ചൂണ്ടിക്കാട്ടുന്നു. ഇതിനായി സന്നദ്ധസേവകരായ യുവാക്കളെ സംഘടിപ്പിച്ച് സുരക്ഷാ സേന രൂപീകരിക്കണം. കുട്ടികളുടെ കാര്യത്തിൽ ബീച്ചുകളിൽ ജാഗ്രത കൈവെടിയുന്ന പ്രവണത രക്ഷിതാക്കൾ ഒഴിവാക്കണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു.