ന്യൂഡൽഹി: കഴിഞ്ഞ വർഷം ഖത്തറിൽ അറസ്റ്റിലായ എട്ട് മുൻ ഇന്ത്യൻ നാവിക ഉദ്യോഗസ്ഥർക്ക് വധശിക്ഷ വിധിച്ചത് പരിശോധിക്കാനുള്ള ഇന്ത്യയുടെ അപ്പീൽ ഖത്തർ കോടതി അംഗീകരിച്ചതായി ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഒക്ടോബർ 26 നാണ് ഖത്തർ കോടതി ഈ ഇന്ത്യക്കാർക്ക് വധശിക്ഷ പ്രഖ്യാപിച്ചത്. വിധിയിൽ വിദേശകാര്യ മന്ത്രാലയം ഞെട്ടൽ രേഖപ്പെടുത്തുകയും സർക്കാർ എല്ലാ നിയമപരമായ വഴികളും ആരായുകയാണെന്ന് പ്രസ്താവിക്കുകയും ചെയ്തിരുന്നു.
2022-ൽ, പ്രതിരോധ സേവന ദാതാക്കളുടെ കമ്പനിയിൽ ജോലി ചെയ്തിരുന്ന മുൻ എട്ട് ഇന്ത്യൻ നേവി സൈനികർ ഗുരുതരമായ വകുപ്പുകളിൽ ഖത്തറിൽ അറസ്റ്റിലാവുകയായിരുന്നു.
ക്യാപ്റ്റൻ നവതേജ് സിംഗ് ഗിൽ, ക്യാപ്റ്റൻ ബീരേന്ദ്ര കുമാർ വർമ്മ, ക്യാപ്റ്റൻ സൗരഭ് വസിഷ്ത്, കമാൻഡർ അമിത് നാഗ്പാൽ, കമാൻഡർ പൂർണേന്ദു തിവാരി, കമാൻഡർ സുഗുണാകർ പകല, കമാൻഡർ സഞ്ജീവ് ഗുപ്ത, നാവികൻ രാഗേഷ് എന്നിവരാണ് ദോഹയിൽ അറസ്റ്റിലായത്.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv