ഖത്തറിലെ ലുലു ഹൈപ്പർമാർക്കറ്റിൽ, ഏറെ ജനപ്രിയമായ 10/15/20/30 പ്രമോഷൻ വീണ്ടും ആരംഭിക്കുന്നതായി കമ്പനി വക്താക്കൾ അറിയിച്ചു. ഈ പ്രമോഷൻ ഒക്ടോബർ 23, ഇന്ന് മുതൽ നവംബർ 2 വരെ ലഭ്യമാകും. വിവിധ വിഭാഗങ്ങളിലായി തിരഞ്ഞെടുത്ത 1,500-ലധികം ഉൽപ്പന്നങ്ങൾക്ക് അവിശ്വസനീയമായ കിഴിവുകളാണ് പ്രമോഷൻ നൽകുന്നത്.
QR20 വിലയുള്ള Fogg അല്ലെങ്കിൽ Ossum ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ, QR50,000 മൂല്യമുള്ള ലുലു ഗിഫ്റ്റ് വൗച്ചർ നേടാനുള്ള അവസരത്തിനായി ഒരു റാഫിൾ കൂപ്പൺ ലഭിക്കും. QR30/- വിലയുള്ള ഏതെങ്കിലും റെക്കിറ്റ് ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ QR70,000/- വരെ വിലയുള്ള ലുലു വൗച്ചറുകൾ നേടാനുള്ള അവസരത്തോടുകൂടിയ സൗജന്യ റാഫിൾ കൂപ്പൺ നൽകും.
കൂടാതെ, ഒക്ടോബർ 28 വരെ നടക്കുന്ന ഏറ്റവും പുതിയ ഇലക്ട്രോണിക്, ഗാഡ്ജെറ്റ്സ് ഡിജിടെക് പ്രമോഷനും “ഡീൽസ് ഓൺ വീൽസ്” എന്ന മറ്റൊരു പ്രമോഷനും പ്രയോജനപ്പെടുത്താൻ ഷോപ്പർമാർക്ക് അവസരമുണ്ട്.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv