
ഉത്തർപ്രദേശിലെ സ്കൂളിൽ കുട്ടിയെ സഹപാഠികളെ കൊണ്ട് തല്ലിക്കുന്നതായി വൈറലായ വിഡിയോയെ തുടർന്ന്, ലോകവ്യാപകമായി പ്രതിഷേധം ഉയരുന്നു. ഖത്തറിൽ ഉൾപ്പെടെ ഗൾഫ് മേഖലയിലെ സോഷ്യൽ മീഡിയയിൽ ക്രൂരമായ സംഭവത്തിനെതിരെ നിരവധി പേർ പ്രതികരിച്ചു.
അന്തർദേശീയ മാധ്യമങ്ങളും സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മുസാഫർനഗർ പട്ടണത്തിൽ നിന്ന് 30 കിലോമീറ്റർ (19 മൈൽ) അകലെ കുബ്ബപൂർ ഗ്രാമത്തിലെ നേഹ പബ്ലിക് സ്കൂളിൽ 2023 ഓഗസ്റ്റ് 24 വ്യാഴാഴ്ചയാണ് സംഭവം നടന്നതെന്ന് വിഡിയോയിലെ കുട്ടിയായ ഏഴ് വയസുകാരൻ മുഹമ്മദ് അൽതമാഷിന്റെ രക്ഷിതാക്കൾ അൽ ജസീറയോട് പറഞ്ഞു.
വെള്ളിയാഴ്ച സോഷ്യൽ മീഡിയയിൽ വന്ന വൈറൽ വീഡിയോയിൽ, അധ്യാപികയായ ത്രിപ്ത ത്യാഗി സഹപാഠികളെ കൊണ്ട് മുസ്ലിം ബാലനെ ശക്തമായി അടിക്കാൻ പ്രോത്സാഹിപ്പിക്കുന്നത് കാണാം. കുട്ടികൾ മാറിമാറി കുട്ടിയെ അടിക്കുന്നത് കാണിക്കുന്നു. കുട്ടി കരയുമ്പോൾ പശ്ചാത്തലത്തിൽ ഒരു പുരുഷ ശബ്ദം ടീച്ചറെ അനുകൂലിച്ച് സംസാരിക്കുന്നു.
സംഭവത്തെക്കുറിച്ച് വിദ്യാഭ്യാസ വകുപ്പിനെ അറിയിച്ചിട്ടുണ്ടെന്നും അധ്യാപകനെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്നും ഉന്നത പോലീസ് അറിയിചിട്ടുണ്ട്.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/ItatawJ3RNwJbjOVjp8pqG