ഖത്തറിൽ സ്‌കൂളുകൾ തുറന്നു
ഖത്തറിൽ വേനലവധിക്ക് ശേഷം പുതിയ അധ്യയന വർഷം ഇന്ന് ആരംഭിച്ചു. 2023-24 പുതിയ അധ്യയന വർഷത്തിൽ ഏകദേശം 350,000 വിദ്യാർത്ഥികളാണ് സ്കൂളുകളിലേക്ക് മടങ്ങിയത്.
വിദ്യാർത്ഥികളെ സുരക്ഷിതമായി ക്ലാസുകളിലേക്ക് തിരികെ കൊണ്ടുവരുന്നതിന് ആവശ്യമായ എല്ലാ തയ്യാറെടുപ്പുകളും വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം (MoEHE) നടത്തിയിട്ടുണ്ട്.
ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്, ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച്, റോഡുകളിൽ പ്രത്യേകിച്ച് സ്കൂളുകളിലേക്കുള്ള ഗതാഗതം ഉറപ്പാക്കാൻ പട്രോളിംഗ് വിന്യസിച്ചു.
550 സർക്കാർ, സ്വകാര്യ സ്‌കൂളുകളും 34 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഖത്തറിൽ പ്രവർത്തിക്കുന്നുണ്ട്. 2023-2024 പുതിയ അധ്യയന വർഷം സ്കൂൾ മേൽനോട്ടത്തിലും നയങ്ങളിലും സംവിധാനങ്ങളിലും പുരോഗതി കൈവരിക്കുമെന്ന് വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രി എച്ച് ഇ ബുതൈന ബിൻത് അലി അൽ ജബർ അൽ നുഐമി പറഞ്ഞു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/ItatawJ3RNwJbjOVjp8pqG