തിങ്കളാഴ്ച തായ്‌ലൻഡിലെ ബാങ്കോക്കിൽ നടന്ന ഏഷ്യൻ അത്‌ലറ്റിക്‌സ് അസോസിയേഷന്റെ 50-ാം വാർഷികത്തിൽ ഖത്തറിന്റെ നിലവിലെ ഒളിമ്പിക്, ലോക ഹൈജമ്പ് ചാമ്പ്യൻ മുതാസ് ബർഷിം ‘2023 ലെ മികച്ച ഏഷ്യൻ പുരുഷ അത്ലറ്റ്’ ആയി തിരഞ്ഞെടുക്കപ്പെട്ടു.
ഇത് രണ്ടാം തവണയാണ് ഖത്തറി ഒളിമ്പിക് മെഡൽ ജേതാവ് ഈ പുരസ്‌കാരം നേടുന്നത്. 2018-ലും ബർഷിം ആയിരുന്നു ജേതാവ്. ടോക്കിയോ ഒളിമ്പിക്സിൽ ഇറ്റലിയുടെ ജിയാൻമാർക്കോ ടിംബരിയുമായി സ്വർണ മെഡൽ പങ്കുവെക്കാൻ സമ്മതിചതിനെ തുടർന്ന് ആഗോള പ്രശംസ ഏറ്റവാങ്ങിയ താരം കൂടിയാണ് മുത്താസ്.
മുൻ കായികതാരം കൂടിയായ പിതാവ് എസ്സ ബർഷിമാണ് ബർഷിമിന്റെ അവാർഡ് സ്വീകരിച്ചത്. ഖത്തർ അത്‌ലറ്റിക്‌സ് ഫെഡറേഷൻ (ക്യുഎഎഫ്) പ്രസിഡന്റ് മുഹമ്മദ് ഈസ അൽ ഫദാല മറ്റൊരു നേട്ടത്തിന് രാജ്യത്തെ ഏറ്റവും മികച്ച അത്‌ലറ്റിനെ പ്രശംസിച്ചു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KEKqAE6evvwAVoZC0kJ31r