വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പുമായി ഔഖാഫ് മന്ത്രാലയം
ഹമദ് ബിൻ ഖലീഫ യൂണിവേഴ്‌സിറ്റിയിലെ (HBKU) കോളേജ് ഓഫ് ഇസ്‌ലാമിക് സ്റ്റഡീസിലെ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കായി ഔഖാഫ് ആന്റ് ഇസ്ലാമിക് അഫയേഴ്‌സ് മന്ത്രാലയത്തിന്റെ ജനറൽ എൻഡോവ്‌മെന്റ് ഡിപ്പാർട്ട്‌മെന്റ് സ്‌കോളർഷിപ്പ് പ്രോഗ്രാം ആരംഭിച്ചു.
പ്രോഗ്രാമിന് കീഴിൽ തുടക്കത്തിൽ, യോഗ്യരായ വിദ്യാർത്ഥികൾക്ക് 36 സ്കോളർഷിപ്പുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് ക്രമേണ 120 സ്കോളർഷിപ്പുകളായി വർദ്ധിപ്പിക്കും.
ഇസ്‌ലാമിക് ഫിനാൻസ്, മാസ്റ്റർ ഓഫ് ഇസ്‌ലാം ആൻഡ് ഇന്റർനാഷണൽ അഫയേഴ്‌സ് പ്രോഗ്രാം, ഇസ്‌ലാമിക് ഫിനാൻസിലെ മാസ്റ്റർ ഓഫ് സയൻസ് പ്രോഗ്രാം, ഇസ്‌ലാമിക് ആർട്ട്, ആർക്കിടെക്ചർ ആൻഡ് അർബനിസം എന്നിവയിൽ മാസ്റ്റർ ഓഫ് സയൻസ് പ്രോഗ്രാം, മാസ്റ്റർ ഓഫ് കണ്ടംപററി ഇസ്‌ലാമിക് സ്റ്റഡീസ് പ്രോഗ്രാം എന്നിവ ബിരുദാനന്തര സ്കോളർഷിപ്പുകളിൽ ഉൾപ്പെടുന്നു.
ഇന്നലെ അൽ വാബിലെ ആസ്ഥാനത്ത് ഡിപ്പാർട്ട്‌മെന്റ് സംഘടിപ്പിച്ച പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/DHRyz42WJ9MHbGQePH5iVi