മതസ്വാതന്ത്ര്യവും ഉത്തരവാദിത്തവും; സർവമത സമ്മേളനം ഇന്ന് മുതൽ ദോഹയിൽ
ഇന്ന്, ചൊവ്വാഴ്ച, മുതൽ 3 ദിവസത്തേക്ക് (മെയ് 9-11) ദോഹയിൽ മതസ്വാതന്ത്ര്യവും മതപരമായ ഉത്തരവാദിത്തവും എന്ന വിഷയത്തിൽ നടക്കുന്ന അന്താരാഷ്ട്ര സമ്മേളനം നടക്കും. ദോഹ ഇന്റർനാഷണൽ സെന്റർ ഫോർ ഇന്റർഫെയ്ത്ത് ഡയലോഗ്, യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയിലെ ഇന്റർഫെയ്ത്ത് നൈബർസ് നെറ്റ്വർക്ക് എന്നിവയുടെ പങ്കാളിത്തത്തോടെയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.
മതങ്ങൾ, നിയമനിർമ്മാണം, മനുഷ്യാവകാശങ്ങൾ എന്നിവയുടെ വീക്ഷണകോണിൽ നിന്ന് സഹവർത്തിത്വം, മതസ്വാതന്ത്ര്യം, മതപരമായ ബഹുസ്വരത എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വെളിച്ചം വീശുകയാണ് സമ്മേളനം ലക്ഷ്യമിടുന്നത്. സമ്മേളനത്തിൽ വിവിധ മതസമൂഹങ്ങൾ തമ്മിൽ ആചാരങ്ങളും സമീപനങ്ങളും അംഗീകരിക്കുന്നതിനും പരസ്പരം ധാരണകൾ മനസ്സിലാക്കുന്നതിനും അഭിപ്രായങ്ങൾ കൈമാറും. കൂടാതെ നിലവിലുള്ള ആഗോള പ്രശ്നങ്ങളും മതം പരിഗണിക്കാതെ ആശങ്കാകുലരാകുന്ന മറ്റു പ്രശ്നങ്ങളും ചർച്ചയാകും.
അന്താരാഷ്ട്ര മതങ്ങളും ഭരണഘടനകളും തീരുമാനിക്കുന്ന മതസ്വാതന്ത്ര്യത്തിൽ നിന്ന് മതപരമായ ഉത്തരവാദിത്തത്തിലേക്ക് മാറാനുള്ള വഴികൾ സമ്മേളനം മൂന്ന് ദിവസങ്ങളിലായി ചർച്ച ചെയ്യും.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/K6aHB4QcILIA2uoZieRCwp