Qatar
കത്തർ കറൻസി വലിച്ചെറിഞ്ഞയാൾ പിടിയിൽ

ദോഹ കോർണിഷിൽ ഖത്തർ കറൻസി പൊതുജനങ്ങൾക്ക് നേരെ വലിച്ചെറിഞ്ഞയാൾ അറസ്റ്റിലായി. പണം പൊതുജനങ്ങൾക്ക് നേരെ എറിയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്ന് ആഭ്യന്തര മന്ത്രാലയത്തിലമാണ് (എംഒഐ) വിഡിയോയിലെ ആളെ കസ്റ്റഡിയിൽ എടുത്തത്. വിഡിയോയിൽ ഇയാൾ അറബി വേഷമാണ് ധരിച്ചിരിക്കുന്നത്.
ഇയാളെ അറസ്റ്റ് ചെയ്തതായും ഇയാൾക്കെതിരായ നിയമനടപടികൾ പൂർത്തിയാക്കാൻ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും മന്ത്രാലയം വ്യക്തമാക്കി.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/K6aHB4QcILIA2uoZieRCwp