‘മാഫ് ഖത്തർ’ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു

ദോഹ: മടപ്പള്ളി ആലുംനി ഫോറം ഖത്തർ (MAF – ഖത്തർ) ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. ബിൻമഹ്മൂദ്ലെ സെഞ്ച്വറി റെസ്റ്റോറന്റ് ഹാളിൽ കുടുംബസമേതം നടന്ന ഇഫ്താർ പരിപാടിയിൽ മാഫ് ഖത്തർ ജെനറൽ സെക്റട്ടറി യൊജിഷ് കെ ടി കെ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് റയീസ് മടപ്പള്ളി അധ്യക്ഷത വഹിച്ചു. മാഫ് ഖത്തർ അഡ്വൈസറി ബോർഡ് ചെയർമാൻ കെ കെ മുസ്തഫ ഹാജി റംസാൻ ഉത്ബൊധന പ്രസംഗം നടത്തി.
വൈസ് ചെയർമാൻ പത്മരാജ് കൈനാട്ടി, ഷമീർ മടപ്പള്ളി, പ്രശാന്ത് ഒഞ്ചിയം, നിസാർ കളത്തിൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ട്രഷറർ മദനി വള്ളിക്കാട് നന്ദി പറഞ്ഞു. മുസ്തഫ മന്നായി ഒഞ്ചിയം പ്രാർത്ഥനയ്ക്ക് നേതൃത്വo നൽകി. പ്രതീഷ് ലാലു മണ്ടോടി, സകരിയ്യ കൈനാട്ടി, ഗിരീഷ് മടപ്പള്ളി, അൻസാരി വെള്ളിക്കുളങ്ങര, ശിവൻ വള്ളിക്കാട്, ശംസുദ്ധീൻ കൈനാട്ടി, ഗോപകുമാർ വള്ളിക്കാട്, നൗഷാദ് വെള്ളിക്കുളങ്ങര എന്നിവർ പരിപാടികൾക്ക് നേതൃത്വo നൽകി.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/K6aHB4QcILIA2uoZieRCwp