ഖത്തറിൽ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കാനായി ഇന്നുമുതൽ അബുഹമൂറിലെ ഇന്ത്യൻ കൾച്ചറൽ സെന്ററിലും (ഐസിസി) അപേക്ഷകൾ സ്വീകരിക്കുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. എംബസിയിൽ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിനായി എത്തുന്നവരുടെ തിരക്ക് വർധിച്ച പശ്ചാത്തലത്തിലാണ് നടപടി.
റമദാനിൽ ഞായർ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ രാവിലെ 9 മണി മുതൽ ഉച്ചക്ക് 1 മണി വരെയും വൈകുന്നേരം 7 മണി മുതൽ രാത്രി 9.15 വരെയുമാണ് ഐ.സി.സി തുറന്നിരിക്കുക. ശനിയാഴ്ച അവധിയാണ്.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/K6aHB4QcILIA2uoZieRCwp