ദോഹ: ഖത്തറിൽ രജിസ്റ്റർ ചെയ്ത വ്യാപാരമുദ്രയുള്ള ആദ്യ ദേശീയ പ്രീപെയ്ഡ് കാർഡായ ‘ഹിമ്യാൻ’ ഖത്തർ സെൻട്രൽ ബാങ്ക് (ക്യുസിബി) ഔദ്യോഗികമായി അവതരിപ്പിച്ചു.
രാജ്യത്തിനകത്ത് എല്ലാ വിൽപ്പന കേന്ദ്രങ്ങളിലും എടിഎമ്മുകളിലും ഓൺലൈൻ ഇ-കൊമേഴ്‌സ് ഇടപാടുകളിലും ഇത് ഉപയോഗിക്കാം.
ഖത്തറിലെ സാമ്പത്തിക ഉൾപ്പെടുത്തൽ വർധിപ്പിക്കുന്ന ബാങ്കിംഗ്, ബാങ്കിംഗ് ഇതര ഉപഭോക്താക്കൾക്ക് ഇത് ഇഷ്യൂ ചെയ്യാൻ കഴിയും. ഇഷ്യൂ ചെയ്യുന്നതിന് മിനിമം അക്കൗണ്ട് ബാലൻസ് ആവശ്യമില്ല – ക്യുസിബി അറിയിച്ചു.
ദേശീയ പ്രീപെയ്ഡ് കാർഡ് ഇപ്പോൾ ബാങ്കുകളിൽ ലഭ്യമാണ്. ക്യുഐഐബിയും ഖത്തർ ഇസ്ലാമിക് ബാങ്കും ഉൾപ്പെടെയുള്ള ബാങ്കുകൾ തങ്ങളുടെ ഉപഭോക്താക്കൾക്കായി ‘ഹിമ്യാൻ’ ലഭ്യത കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
ഖത്തറിൽ ഇലക്ട്രോണിക് പേയ്‌മെന്റ് സംവിധാനം വികസിപ്പിക്കുന്നതിനുള്ള സെൻട്രൽ ബാങ്കിന്റെ ശ്രമങ്ങൾക്ക് അനുസൃതമായാണ് ഈ സംരംഭം.
പുരാതന അറേബ്യയിലെ വ്യാപാരികൾ ഉപയോഗിച്ചിരുന്ന പണ സഞ്ചിയുടെ പേരിൽ നിന്നാണ് ‘ഹിമ്യാൻ’ എന്ന പ്രയോഗം. ആഗോള പേയ്‌മെന്റ് നെറ്റ്‌വർക്കുകൾ നൽകുന്ന ഇലക്ട്രോണിക് കാർഡുകൾക്ക് സമാനമാണ് ഇത്.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KNjF4YIFR12BVGJHu9svlJ