ലിമോസിൻ കമ്പനികൾക്ക് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ കാറുകളുടെയും ലൈസൻസ് പ്ലേറ്റ് മാറ്റി പുതിയത് സ്ഥാപിക്കണമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് വിഭാഗം നിർദ്ദേശിച്ചു.
2023 ഫെബ്രുവരി 22, ഇന്നലെ മുതൽ ലിമോസിൻ കമ്പനികൾക്ക് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ കാറുകളും ‘ലിമോസിൻ’ ലൈസൻസ് പ്ലേറ്റിൽ രജിസ്റ്റർ ചെയ്തിരിക്കേണ്ടത് നിർബന്ധമാണെന്ന് ട്രാഫിക് വിഭാഗം അറിയിച്ചു.
ഈ പുതിയ നിയമപ്രകാരം, വാഹനങ്ങളുടെ പെർമിറ്റ് പുതുക്കുമ്പോൾ ലൈസൻസ് പ്ലേറ്റുകൾ മാറ്റിസ്ഥാപിക്കാൻ ലിമോസിൻ കമ്പനികൾ ബാധ്യസ്ഥരാകും.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KNjF4YIFR12BVGJHu9svlJ