ഫിഫ ഖത്തർ 2022 ലൂടെ രൂപം കൊണ്ട വോളന്റീർ ഗ്രൂപ്പ്- Malayalee Organization of Qatar Volunteers (MOQV), Naseem Health Care ഉമായും HMC യുമായും സഹകരിച്ചു കൊണ്ട് സൗജന്യ സ്പെഷ്യാലിറ്റി മെഡിക്കൽ & സർജിക്കൽ ക്യാമ്പും രക്ത ദാന ക്യാമ്പും ഫെബ്രുവരി 10 2023 ന് രാവിലെ 7 മുതൽ 11 വരെ C റിംഗ് റോഡിലുള്ള നസീം മെഡിക്കൽ സെന്ററിൽ വെച്ചു നടത്തുന്നു.
യൂറോളജി ഗെയ്നക്കോളജി, ജനറൽ സർജറി,ഓർത്തോപ്പീടിക് & സ്പോർട്സ് മെഡിസിൻ, ഡർമാറ്റോളജി, ഇ എൻ ടീ എന്നീ വിഭാഗത്തിൽ ഫ്രീ കൺസൽട്ടഷനും, ബി പി, ഡയബറ്റിസ്, ബി എം ഐ, കണ്ണ്, കേൾവി എന്നീ വിഭാഗത്തിൽ ഫ്രീ ചെക്കപ്പും ഉണ്ടായിരിക്കുന്നതാണ്. ഫ്രീ സാമ്പിൾ മരുന്ന് ലഭ്യത ക്കനുസരിച്ചു വിതരണം ചെയ്യും.
ഫർമസി, ലബോറട്ടറി, റേഡിയോളജി വിഭാഗത്തിൽ ഡിസ്കൗണ്ട് നൽകുന്നതാണ് *നിബന്ധനകൾക്ക് വിധേയമായി സർജറിക്ക് 50% ഡിസ്കൗണ്ട് നൽകുന്നതാണ്.
താഴെ കൊടുത്ത ഗൂഗിൾ ഫോമിലോ അല്ലെങ്കിൽ, 74498588, 55663060 എന്ന നമ്പറിൽ വിളിച്ചോ രജിസ്റ്റർ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.
https://forms.gle/Z1vtTyBkKXz1jwY16
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/ETZibLnOU6HDxQYluvP8Yi