Hot NewsQatarTravel

ഈ വിഭാഗത്തിന് ഒഴികെ ഇന്ന് മുതൽ ഖത്തർ സന്ദർശകർക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധം

ഖത്തറിലേക്ക് വരുന്ന വിസിറ്റ് വിസക ക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടം ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. എന്നാൽ ഖത്തർ സന്ദർശിക്കുന്ന ഗൾഫ് സഹകരണ കൗൺസിലിലെ (ജിസിസി) പൗരന്മാരെ നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് പോളിസിയിൽ നിന്ന് ഒഴിവാക്കിയതയാണ് ഏറ്റവും പുതിയ അറിയിപ്പ്.

അൽ റയ്യാൻ ടിവിക്ക് നൽകിയ ടെലിവിഷൻ അഭിമുഖത്തിൽ ഹമദ് ജനറൽ ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടർ ഡോ. യൂസഫ് അൽ മസ്‌ലമാനിയാണ് ഇക്കാര്യം അറിയിച്ചത്.

“ഗൾഫ് സഹകരണ കൗൺസിലിൽ നിന്നുള്ള പൗരന്മാർക്ക് നിയമം ബാധകമല്ല, മറ്റ് സന്ദർശകർക്ക് മാത്രമാണ്,” ഖത്തർ സന്ദർശിക്കുന്ന ജിസിസി പൗരന്മാർക്കുള്ള ഇൻഷുറൻസ് പോളിസിയെക്കുറിച്ച് ചോദിച്ചപ്പോൾ ഡോ. അൽ മസ്‌ലമാനി പറഞ്ഞു.

ഖത്തറിൽ നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ ആദ്യ ഘട്ടം 2023 ഫെബ്രുവരി 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം (MoPH) പ്രഖ്യാപിച്ചിരുന്നു.

സന്ദർശകർക്കുള്ള ഇൻഷുറൻസ് പോളിസി അടിയന്തര, അപകട സേവനങ്ങൾ മാത്രമാണ് ഉൾക്കൊള്ളുന്നത്. പ്രാരംഭ ഇഷ്യൂ ചെയ്യുമ്പോഴും വിസ നീട്ടുമ്പോഴും പ്രതിമാസം QR50 പ്രീമിയം നൽകണം. അധിക സേവനങ്ങൾ ഉൾക്കൊള്ളുന്ന ഒരു ആരോഗ്യ ഇൻഷുറൻസ് പോളിസിയും സന്ദർശകന് നേടാനാകും, ഇൻഷുറൻസ് കമ്പനികളുടെ വിലയെ ആശ്രയിച്ച് അത്തരം പോളിസികളുടെ പ്രീമിയം വ്യത്യാസപ്പെടും.

MoPH വെബ്‌സൈറ്റിൽ ലഭ്യമായ ലിങ്കുകൾ വഴി സന്ദർശകർക്ക് രജിസ്റ്റർ ചെയ്ത ഇൻഷുറൻസ് കമ്പനികളിലൊന്ന് തിരഞ്ഞെടുക്കാമെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/ETZibLnOU6HDxQYluvP8Yi

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button