Qatar

ജീവിത വിജയം നന്മയാർന്ന പ്രവർത്തനങ്ങളിലൂടെ: ഹുസൈൻ സലഫി

ദോഹ: ആരോഗ്യവും സമയവും നന്മയുടെ മാർഗത്തിൽ ചിലവഴിക്കുക വഴി പരലോക ജീവിതം രക്ഷപ്പെടുത്താൻ വിശ്വാസികൾക്ക് സാധിക്കണമെന്നും, നല്ല കാര്യങ്ങൾ നാളേക്ക് മാറ്റി വെക്കാതെ സമയ ബന്ധിതമായി ചെയ്യാൻ നാം ശ്രദ്ധിക്കണമെന്നും പ്രമുഖ പണ്ഡിതനും ഷാർജ മസ്ജിദ് അൽഅസീസ് ഖത്തീബുമായ ഹുസൈൻ സലഫി പ്രഖ്യാപിച്ചു.

ഓരോരുത്തരും അവരവരുടെ കർമ്മഫലങ്ങളാണ് നാളെ അനുഭവിക്കുക, അതിനാൽ സൽക്കർമ്മങ്ങൾ വർദ്ധിപ്പിക്കാൻ നാം ശ്രദ്ധിക്കണം.പ്രശംസക്കും പ്രശസ്തിക്കും വേണ്ടി പ്രവർത്തിക്കുന്നവരായി നാം മാറരുതെന്നും അദ്ദേഹം സദസിനെ ഉണർത്തി.ശൈഖ് അബ്ദുല്ലാഹ് ബിൻ സൈദ് ആലു മഹ്‌മൂദ് ഇസ്‌ലാമിക് കൾച്ചറൽ സെന്റർ സംഘടിപ്പിച്ച കേരള കോൺഫറൻസിൽ ജീവിതം അടയാള പ്പെടുത്തുക നാളേക്ക് വേണ്ടി എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മരണത്തിന് ശേഷം നമ്മുടെ കർമ്മങ്ങൾ മാത്രമേനമുക്ക് കൂട്ടിനുണ്ടാവുകയുള്ളൂ. ആത്മാർത്ഥതയും സത്യസന്ധതയും കൈമുതലാക്കി ജീവിക്കുന്നതിലൂടെ വിജയം വരിക്കാനാകുമെന്നും, സാമൂഹിക തിന്മകളെ എതിർക്കുന്നവരെ പിന്തിരിപ്പന്മാരായി ചിത്രീകരിക്കുന്നത് ചരിത്രാതീത കാലം മുതൽ പതിവുള്ളതാണെന്നും മുഹമ്മദ് നബിക്ക് പോലും ഈ അവസ്ഥ നേരിടേണ്ടി വന്നിട്ടുണ്ടെന്നും അദ്ദഹം ഓർമ്മിപ്പിച്ചു.

മുഹമ്മദ് നബി പഠിപ്പിച്ച വിശ്വാസവും സ്വഭാവം ജീവിതത്തിൽ പാലിച്ച് ശാശ്വത വിജയം നേടാൻ നമുക്ക് സാധിക്കണം. ആരാധനയിൽ പങ്ക് ചേർക്കുന്നതിലൂടെ കർമ്മങ്ങളുടെ ആത്മാവ് ചോരുമെന്നും അത് നഷ്ടത്തിലേക്കെത്തിക്കുമെന്നും അദ്ദേഹം ഉണർത്തി.

ദോഹ ബിൻ സൈദ് ഹാളിൽ നടന്ന കോൺഫറൻസ് ഇസ്ലാമിക കൾച്ചറൽ സെക്ഷൻ മേധാവി അഹ്‌മദ്‌ അബ്ദുറഹീം അത്വഹാനി ഉത്ഘാടനം ചെയ്തു. മുസ്ലിം കമ്മ്യൂണിറ്റി കോർഡിനേറ്ററായ അബ്ദുറഷീദ് അൽകൗസരി, കെ ടി ഫൈസൽ സലഫി, മുജീബ്റഹ്മാൻ മിശ്കാത്തി, ഉമ്മർ ഫൈസി, മുഹമ്മദലി മൂടാടി എന്നിവർ സംസാരിച്ചു. പരിപാടിയോടനുബന്ധിച്ചു നടന്ന ടാലെന്റ്റ് ഹണ്ട് ഓൺലൈൻ ക്വിസ് മത്സരത്തിൽ വിജയികളായവർക്കുള്ള സമ്മാനവിതരണം ഹുസൈൻ സലഫി നിർവഹിച്ചു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/LjkReT1nBRMHQM9PxaMBOD

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button