കുവൈത്ത് അമീറിന്റെ നിര്യാണം: ഖത്തറിൽ മൂന്ന് ദിവസം ദുഃഖാചരണം പ്രഖ്യാപിച്ചു
ഇന്ന് അന്തരിച്ച കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ വിയോഗത്തിൽ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി അനുശോചനം രേഖപ്പെടുത്തി.
അന്തരിച്ച ഹിസ് ഹൈനസ് ഷെയ്ഖ് നവാഫ് അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹിന്റെ വിയോഗത്തോടെ അറബ്, ഇസ്ലാമിക രാഷ്ട്രത്തിന് ശക്തനായ നേതാവിനെ നഷ്ടപ്പെട്ടുവെന്ന് അമീരി ദിവാൻ പുറത്തിറക്കിയ പ്രസ്താവനയിൽ ഹിസ് ഹൈനസ് അമീർ പറഞ്ഞു.
തന്റെ മാതൃരാജ്യത്തോടും അവിടുത്തെ ജനങ്ങളോടുമുള്ള വിശ്വസ്തത, പൊതു ഗൾഫ് ബന്ധം ശക്തിപ്പെടുത്താനുള്ള വ്യഗ്രത, തന്റെ അറബ്, ഇസ്‌ലാമിക രാഷ്ട്രങ്ങളുടെ സുപ്രധാന പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള സമർപ്പണം, മേഖലയിലും ലോകത്തും സുരക്ഷ, സ്ഥിരത, സമാധാനം എന്നിവയിൽ നിർണായക വ്യക്തിത്വമാണ് ഷെയ്ഖ് നവാഫെന്ന് അമീർ കുറിച്ചു.
അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി രാജ്യത്ത് ദുഃഖാചരണം പ്രഖ്യാപിച്ചു. മൂന്ന് ദിവസത്തേക്ക് പതാകകൾ പകുതി താഴ്ത്തിക്കെട്ടും.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv