സാഹസികപ്രേമികൾക്കായി മൂന്ന് ആക്ടിവിറ്റികൾ ശുപാർശ ചെയ്ത് ഖത്തർ ടൂറിസം
ഖത്തർ ടൂറിസം രൂപകൽപ്പന ചെയ്ത മൂന്ന് വിനോദ ആക്ടിവിറ്റികൾ സാഹസിക പ്രേമികൾക്കായി ശുപാർശ ചെയ്തു. വെസ്റ്റ് ബേ ബീച്ചിലെ ഐസ് ബാത്ത്, ഇൻഡോർ സ്കൈ ഡൈവിംഗ്, സ്കൈ മാസ്റ്റേഴ്സിന്റെ പാരാട്രൈക്കിംഗ് എന്നിവയാണ് ഖത്തർ ടൂറിസം ഹോട്ട് ലിസ്റ്റിൽ ഉൾപ്പെടുത്തി തങ്ങളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ റെക്കമെന്റ് ചെയ്ത ആക്ടിവിറ്റികൾ.
സാഹസികതയ്ക്ക് പേരുകേട്ട വെസ്റ്റ് ബേ ബീച്ചിൽ അഡ്രിനാലിൻ-പമ്പിംഗ് ഐസ് ബാത്ത് ഒരുക്കിയിട്ടുണ്ട്. പങ്കെടുക്കുന്നവർ കുറഞ്ഞ സമയത്തേക്ക് ഐസ് വെള്ളത്തിൽ മുങ്ങുന്നു. QR160 മാത്രം ഫീസുള്ള ഈ ചില്ലി എസ്‌കേഡ് ജെറ്റ് സ്കീസ്, ബനാന ബോട്ടുകൾ, ബീച്ച് വോളിബോൾ കോർട്ടുകൾ എന്നിവയും മറ്റും ഉൾപ്പെടെയുള്ള നിരവധി ഓഫറുകളിൽ ഒന്ന് മാത്രമാണ്.
ഇൻഡോർ ആക്ടിവിറ്റികൾ തേടുന്നവർക്ക്, ദോഹയിലെ ലെഖ്‌വിയയിലുള്ള സ്കൈഡൈവ് ഖത്തറിന്റെ അത്യാധുനിക വിൻഡ് ടണലിൽ ഇൻഡോർ സ്കൈ ഡൈവിംഗ് നടത്താൻ ഖത്തർ ടൂറിസം ശുപാർശ ചെയ്യുന്നു. ഈ “കുടുംബ-സൗഹൃദ” സാഹസികത എല്ലാ പ്രായക്കാർക്കും അനുവദനീയമാണ്. സുരക്ഷിതവും നിയന്ത്രിതവുമായ അന്തരീക്ഷത്തിൽ ഫ്ലൈറ്റിന്റെ ആവേശം അനുഭവിക്കാൻ അതിഥികൾക്ക് അവസരമൊരുക്കുന്നു. QR199 മുതൽ QR899 വരെയാണ് പാക്കേജുകൾ.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv