Qatar
കനത്ത മഴക്കു ശേഷം ഖത്തറിലെ വിവിധ പ്രദേശങ്ങളിൽ നിന്നും 29 ദശലക്ഷം ഗാലൻ മഴവെള്ളം നീക്കം ചെയ്‌തു
ഖത്തറിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്‌ത മഴയിൽ വെള്ളക്കെട്ടുള്ള പ്രദേശങ്ങൾ വൃത്തിയാക്കാൻ മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ ജോയിന്റ് കമ്മിറ്റി ഫോർ റെയിൻ എമെർജൻസീസ് കഠിനമായി പരിശ്രമങ്ങൾ നടത്തി.
വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 1 മണി മുതൽ ശനിയാഴ്ച്ച വൈകുന്നേരം 4 മണി വരെ തുടർച്ചയായി 27 മണിക്കൂർ എമർജൻസി ടീമുകൾ പ്രവർത്തിച്ചു. ഈ പ്രവർത്തനങ്ങളുടെ ഭാഗമായി ഏകദേശം 29 ദശലക്ഷം ഗാലൻ മഴവെള്ളം കൈമാറ്റം കൈമാറ്റം ചെയ്യുകയോ വറ്റിക്കുകയോ ചെയ്‌തിട്ടുണ്ട്.
ആകെ 340 ജീവനക്കാരും തൊഴിലാളികളുമാണ് ഇതിൽ പങ്കെടുത്തത്. അവർ യന്ത്രങ്ങൾ, പമ്പുകൾ എന്നിവയായി 270 ഉപകരണങ്ങൾ ഉപയോഗിച്ചു. മന്ത്രാലയത്തിൻ്റെ ഏകീകൃത കോൾ സെൻ്ററിന് വെള്ളക്കെട്ടുമായി ബന്ധപ്പെട്ട സഹായത്തിനായി 560 കോളുകൾ ലഭിച്ചു, എല്ലാ അഭ്യർത്ഥനകളും പ്രൊഫഷണലായി തന്നെ കൈകാര്യം ചെയ്‌തിട്ടുണ്ട്.