ക്വാലാലംപൂർ: 2023ലെ എഎഫ്‌സി ഏഷ്യൻ കപ്പിന്റെ ആതിഥേയരായി ഖത്തറിനെ (ക്യുഎഫ്‌എ) ഏഷ്യൻ ഫുട്‌ബോൾ കോൺഫെഡറേഷൻ (എഎഫ്‌സി) എക്‌സിക്യൂട്ടീവ് കമ്മിറ്റി സ്ഥിരീകരിച്ചു.
ഇതോടെ നിലവിലെ എഎഫ്‌സി ഏഷ്യൻ കപ്പ് ചാമ്പ്യൻമാരായ ഖത്തർ 1988, 2011 പതിപ്പുകൾക്ക് ശേഷം മൂന്നാം തവണയും ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ ഫുട്‌ബോൾ ടൂർണമെന്റിന് ആതിഥേയത്വം വഹിക്കും.
“പ്രധാന അന്താരാഷ്ട്ര കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നതിലെ ഖത്തറിന്റെ കഴിവുകളും ട്രാക്ക് റെക്കോർഡും വിശദാംശങ്ങളിലേക്കുള്ള അവരുടെ സൂക്ഷ്മമായ ശ്രദ്ധയും ലോകമെമ്പാടും പ്രശംസനീയമാണെന്ന്” ആതിഥേയത്വം അംഗീകരിച്ച് 11-ാമത് എഎഫ്‌സി എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ അധ്യക്ഷത വഹിച്ച എഎഫ്‌സി പ്രസിഡന്റ് ഷെയ്ഖ് സൽമാൻ ബിൻ ഇബ്രാഹിം അൽ ഖലീഫ പറഞ്ഞു.
അതേസമയം, എഎഫ്‌സി എക്‌സിക്യൂട്ടീവ് കമ്മിറ്റി 2027ലെ എഎഫ്‌സി ഏഷ്യൻ കപ്പിനുള്ള ബിഡ്ഡിംഗ് നിർദ്ദേശങ്ങൾ ചർച്ച ചെയ്യുകയും ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷനെയും (എഐഎഫ്‌എഫ്) സൗദി അറേബ്യൻ ഫുട്‌ബോൾ ഫെഡറേഷനെയും (സാഫ്) അവസാന രണ്ട് ബിഡ്ഡർമാരായി ഷോർട്ട്‌ലിസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
2022 സെപ്റ്റംബർ 1-ന് AFC ഏഷ്യൻ കപ്പ് 2023 ലേല പ്രക്രിയയിൽ നിന്ന് ഫുട്ബോൾ ഓസ്‌ട്രേലിയ പിന്മാറിയതിനെ തുടർന്നാണ് മൽസര രംഗത്തുണ്ടായിരുന്ന ഖത്തറിന് നറുക്ക് വീണത്.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ >വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ👇 https://chat.whatsapp.com/KQUGnSTIOYmG9WLSJb6RMi