ദോഹ: ഖത്തറിൽ അടുത്ത വർഷം അരങ്ങേറാനിരിക്കുന്ന ലോകകപ്പ് ഫുട്‌ബോളിന്റെ വിജയികൾക്കുള്ള ട്രോഫി ഖത്തറിലെത്തി. രാജ്യം ട്രോഫി ഔദ്യോഗികമായി ഏറ്റുവാങ്ങി. ലോകകപ്പിന് ഏകദേശം 500 ദിവസങ്ങൾ ബാക്കിനിൽക്കെയാണ് വിഖ്യാതമായ സുവർണ കിരീടം ആതിഥേയ രാജ്യത്തിലെത്തിച്ചേർന്നിരിക്കുന്നത്.
2022 നവമ്പർ 21 മുതൽ ഡിസംബർ 18 വരെയാണ്, പ്രത്യേകമൊരുങ്ങുന്ന 8 സ്റ്റേറ്റ് ഓഫ് ദ ആർട്ട് സ്റ്റേഡിയങ്ങളിലായി ഖത്തർ ലോകകപ്പ് നടക്കുക. 2010 ലാണ് ലോകകപ്പിന് ആതിഥ്യം അരുളുന്ന ആദ്യ അറബ് രാജ്യമായി ഖത്തറിനെ ഫിഫ തിരഞ്ഞെടുക്കുന്നത്. ഖത്തറിലെ വേനൽ കാലാവസ്‌ഥയിൽ കടുത്ത ഹ്യൂമിഡിറ്റി പ്രശ്‌നങ്ങൾ നേരിടുന്നതിനാൽ ഇതാദ്യമായാണ് വേനലിലല്ലാതെ തണുപ്പുകാലത്ത് ഒരു ഫിഫ ലോകകപ്പ് അരങ്ങേറുന്നത്.
تم وصول كأس العالم الى #قطر اليوم pic.twitter.com/RmWtkyDRvr
— دبلوماسي قديم (@Diplomaticqatar) July 7, 2021