വീട്ടു ജോലിക്കാരെ കടത്തി- അനധികൃതമായി പാർപ്പിച്ചു; 19 പ്രവാസികൾ അറസ്റ്റിൽ

ഖത്തറിൽ ഗാർഹിക തൊഴിലാളികളെ അനധികൃതമായി കടത്തുകയും താമസിപ്പിക്കുകയും നിയമിക്കുകയും ചെയ്തതിന് ആഫ്രിക്കൻ പൗരത്വമുള്ള നിരവധി വ്യക്തികളെ ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ടിലെ സെർച്ച് ആൻഡ് ഫോളോ-അപ്പ് വകുപ്പ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തു.
തൊഴിലാളികളെ അനധികൃതമായി കടത്തുകയും താമസിപ്പിക്കുകയും ചെയ്യുന്ന ഒരു വീടിനെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന്, ആവശ്യമായ അനുമതികൾ നേടിയ ശേഷം, റെയ്ഡ് നടത്തുകയായിരുന്നു. പുരുഷന്മാരും സ്ത്രീകളും ഉൾപ്പെടെ 19 പ്രതികളെയാണ് അറസ്റ്റ് ചെയ്തത്.
ഒളിച്ചോടിയ തൊഴിലാളികളെ സഹായിക്കുന്നതിനും താമസിപ്പിക്കുന്നതിനും പുറമെ നിയമവിരുദ്ധമായ തൊഴിൽ മറച്ചുവെക്കൽ, താമസ നിയമം ലംഘിക്കൽ എന്നിവ ഉൾപ്പെടെയുള്ള ലംഘനങ്ങൾ പ്രതികൾ സമ്മതിച്ചതായി മന്ത്രാലയം വ്യക്തമാക്കി.
ഇതുമായി ബന്ധപ്പെട്ട തുടർ നിയമനടപടികൾക്കായി അറസ്റ്റിലായവരെ അധികാരികൾക്ക് കൈമാറി.
നിയമപരമായ പ്രശ്നങ്ങളിൽ അക്കപ്പെടാതിരിക്കാൻ, ഒളിച്ചോടിയ തൊഴിലാളികളുമായി ഇടപെടുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്ന് ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KNjF4YIFR12BVGJHu9svlJ