Qatar
സീലൈൻ ഏരിയയിൽ 15000 ഹമൂർ മത്സ്യക്കുഞ്ഞുങ്ങളെ തുറന്നു വിട്ട് പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം
പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം, മുനിസിപ്പാലിറ്റി മന്ത്രാലയത്തിൻ്റെ സഹകരണത്തോടെ, ഫിഷറീസ് വകുപ്പിലെ അക്വാട്ടിക് ആൻഡ് ഫിഷറീസ് റിസർച്ച് സെൻ്റർ പ്രതിനിധീകരിച്ച്, 15,000 ഹമൂർ മത്സ്യക്കുഞ്ഞുങ്ങളെ സീലൈൻ പ്രദേശത്തേക്ക് തുറന്നു വിട്ടു.
ഖത്തറിലെ പ്രാദേശിക ജലാശയങ്ങളിലെ മത്സ്യസമ്പത്ത് വർദ്ധിപ്പിക്കുന്നതിനു വേണ്ടിയുള്ള മന്ത്രാലയത്തിന്റെ പദ്ധതികളുടെ ഭാഗമായാണ് ഹമൂർ മത്സ്യക്കുഞ്ഞുങ്ങളെ ഉത്പാദിപ്പിച്ച് കടലിലേക്ക് തുറന്നു വിട്ടത്.