11-ാമത് ഖത്തർ ഇൻ്റർനാഷണൽ അഗ്രികൾച്ചറൽ എക്‌സിബിഷൻ ആരംഭിച്ചു
11-ാമത് ഖത്തർ ഇൻ്റർനാഷണൽ അഗ്രികൾച്ചറൽ എക്‌സിബിഷൻ (അഗ്രിറ്റ്ക്യു) 2024 ഇന്നലെ അൽ ബിദ്ദ പാർക്കിലെ എക്‌സ്‌പോ 2023 ദോഹയുടെ കൾച്ചറൽ സോണിൽ ആരംഭിച്ചു. 259-ഓളം ഫാമുകൾ പരിപാടിയിൽ ഭാഗമാവും.
അഞ്ച് വർഷത്തിനുള്ളിൽ പ്രാദേശിക പച്ചക്കറി ഉൽപന്നങ്ങളിൽ 98 ശതമാനം വളർച്ച കൈവരിച്ച ഖത്തറിൻ്റെ കാർഷിക മേഖലയെ കൂടുതൽ ഉത്തേജിപ്പിക്കുന്നതിനുള്ള ഏറ്റവും പുതിയ സാങ്കേതികവിദ്യകളും നൂതനാശയങ്ങളും പരിപാടി പ്രദർശിപ്പിക്കുന്നു.
പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനിയുടെ രക്ഷാകർതൃത്വത്തിൽ മുനിസിപ്പാലിറ്റി മന്ത്രാലയമാണ് ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടി സംഘടിപ്പിക്കുന്നത്. മുനിസിപ്പാലിറ്റി മന്ത്രി എച്ച് ഇ അബ്ദുല്ല ബിൻ ഹമദ് ബിൻ അബ്ദുല്ല അൽ അത്തിയ പ്രദർശനം ഉദ്ഘാടനം ചെയ്തു.
പ്രാദേശികവും അന്തർദേശീയവുമായ പവലിയനുകൾക്ക് പുറമെ, 108 പ്രാദേശിക കാർഷിക ഫാമുകളും 30 തേൻ ഉത്പാദകരും 40 പ്രാദേശിക ഈത്തപ്പഴ ഫാമുകളും അടക്കം വൻ ഖത്തരി പങ്കാളിത്തത്തിനും എക്സിബിഷൻ സാക്ഷ്യം വഹിക്കുന്നു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/LjkReT1nBRMHQM9PxaMBOD