ഖത്തറിൽ നിന്ന് ഉംറ തീർത്ഥാടനത്തിന് 11 ഏജൻസികൾക്ക് അനുമതി
ഖത്തറില്‍ നിന്നുള്ള ഉംറ യാത്രകള്‍ സംഘടിപ്പിക്കുവാന്‍ 11 ഏജന്‍സികള്‍ക്ക് അനുമതി നല്‍കിയതായി ഔഖാഫ് മന്ത്രാലയത്തിലെ ഹജ്ജ് ആന്റ് ഉംറ വകുപ്പ് മേധാവി അലി സുല്‍ത്താന്‍ അല്‍ മിസ്ഫിരി ഖത്തര്‍ ടിവിയോട് അറിയിച്ചു.
ത്വയ്ബ ഫോര്‍ ഹജ്ജ് ആന്റ് ഉംറ, അന്‍സാര്‍ ഫോര്‍ ഹജ്ജ് ആന്റ് ഉംറ, ബിന്‍ ദര്‍വീഷ് ഫോര്‍ ഹജ്ജ് ആന്റ് ഉംറ, അല്‍ ഫുര്‍ഖാന്‍ ഫോര്‍ ഹജ്ജ് ആന്റ് ഉംറ, അല്‍ ഖുദ്‌സ് ഫോര്‍ ഹജ്ജ്, ഉംറ ആന്റ് ടൂറിസം, നുസൂക് ഫോര്‍ ഹജ്ജ് ആന്റ് ഉംറ, ലബ്ബൈക്ക് ഫോര്‍ ഹജ്ജ് ആന്റ് ഉംറ, ഡോറാത്ത് മക്ക ഫോര്‍ ഹജ്ജ് ആന്റ് ഉംറ, ഹാതിം ഫോര്‍ ഹജ്ജ് ആന്റ് ഉംറ, അല്‍ നൂര്‍ ഫോര്‍ ഫോര്‍ ഹജ്ജ് ആന്റ് ഉംറ, അല്‍ ഹമ്മാദി ഫോര്‍ ഹജ്ജ് ആന്റ് ഉംറ എന്നിവയാണ് അനുമതി ലഭിച്ച ഉംറ ഏജൻസികൾ.
പ്രവാസികൾക്ക് മന്ത്രാലയം അംഗീകരിച്ചിട്ടുള്ള ടൂര്‍ ഓപറേറ്റര്‍മാര്‍ മുഖേനെ മാത്രമേ ഉംറയ്ക്ക് പോകാൻ അനുമതിയുള്ളൂ. ഖത്തർ സംഘം ഈയിടെ സൗദി സന്ദർശിച്ചു കോവിഡ് സ്ഥിതിഗതികൾ വിലയിരുത്തിയതായിഅൽ മിസ്ഫിരി വെളിപ്പെടുത്തി. ഇരുരാജ്യങ്ങളും സ്വദേശികൾക്കും വിദേശികൾക്കുമായി മികച്ച സൗകര്യങ്ങൾ ആണ് ഏർപ്പെടുത്തിയിട്ടുള്ളത്.
.
തീർത്ഥാടകാർ മുഖീം പോർട്ടൽ, ‘തവക്കൽന’, ‘ഈത്മർന’ ആപ്പുകൾ വഴി രജിസ്റ്റർ ചെയ്യണം. ഹോട്ടലുകൾ ഉൾപ്പെടെയുള്ള പൊതുസ്ഥലങ്ങളിലും മസ്ജിദ് അൽ ഹറമിന്റെ കവാടത്തിലും പ്രവേശിക്കുന്നതിന് തവക്കൽന സ്റ്റാറ്റസ് കാണിക്കേണ്ടതുണ്ട്.
ഉംറ തീർത്ഥാടനത്തിനുള്ള അനുമതി ലഭിക്കാനും മക്കയിലെ വലിയ പള്ളി എന്നറിയപ്പെടുന്ന മസ്ജിദ് അൽ ഹറാമിൽ അഞ്ച് സമയ പ്രാർത്ഥനകൾ നടത്താനുമുള്ള ഇ-ബ്രേസ്ലെറ്റ് തീർത്ഥാടകർ എനയ ഓഫീസിൽ നിന്നും സ്വീകരിക്കണം. മക്കയിലെ 10 ഹോട്ടലുകളിൽ എനയ ഓഫീസുകൾ പ്രവർത്തിക്കുന്നുണ്ട്.
ഉംറ തീർഥാടകർക്ക് സംശയങ്ങൾ ദുരീകരിക്കാൻ 132 എന്ന ഹോട്ട്‌ലൈൻ നമ്പറും ഉപയോഗിക്കാം.