വമ്പിച്ച വിലക്കുറവുമായി ഗ്രാൻഡ് മാളിൽ “10 20 30” പ്രൊമോഷന് തുടക്കമായി
ദോഹ: ഖത്തറിലെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലകളിലൊന്നായ ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിൽ 10, 20, 30 പ്രമോഷൻ ഔദ്യോഗികമായി ആരംഭിച്ചു. പഴങ്ങൾ, പച്ചക്കറികൾ, മത്സ്യം, മാംസം, ബേക്കറി, ഹോട് ഫുഡ്, സൗന്ദര്യവർദ്ധക വസ്തുക്കൾ, വീട്ടുപകരണങ്ങൾ, റെഡിമെയ്ഡ് വസ്ത്രങ്ങൾ, പാദരക്ഷകൾ, ഇലക്ട്രോണിക്സ്, കംപ്യൂട്ടർ ആക്‌സസറികൾ, നിത്യോപയോഗ സാധനങ്ങൾ, ഭക്ഷ്യധാന്യങ്ങൾ, തുണിത്തരങ്ങൾ തുടങ്ങി നിരവധി ഉൽപ്പന്നങ്ങൾ ഈ ഓഫറിൽ എല്ലാ ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് ഔട്ട്‌ലെറ്റുകളിലും ഉപയോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്.
ഈ വിന്റർ സീസണിൽ വൻ വിലക്കുറവിൽ ജാക്കറ്റുകൾ, സ്വെറ്ററുകൾ, തൊപ്പികൾ ഉൾപ്പെടെയുള്ള ശൈത്യകാല വസ്ത്രങ്ങളും ഉൾപ്പെടുന്നു. പുരുഷന്മാരുടെ വസ്ത്രങ്ങൾ, ലേഡീസ് ചുരിദാറുകൾ, ഡെനിം ജാക്കറ്റുകൾ, കിഡ്‌സ് വെയർ, പാദരക്ഷകൾ, സ്ത്രീകളുടെ ബാഗുകൾ, എന്നിവയുൾപ്പെടെ വിപുലമായ ശേഖരം ഇവിടെ ഉണ്ട്. ഈ പ്രമോഷൻ്റെ ഭാഗമായി എല്ലാ വിഭാഗങ്ങളിലുള്ള ഉത്പന്നങ്ങൾക്കും പ്രത്യേക ഡിസ്‌കൗണ്ടുകൾ ആസ്വദിക്കാനാകും.
10, 20, 30 പ്രമോഷന് പുറമേ, ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിലെ ഉപഭോക്താക്കൾക്ക് QR 50 ചിലവഴിച്ച് “11th ആനിവേഴ്സറി” മെഗാ പ്രമോഷനിൽ പങ്കെടുക്കാം. സമ്മാനങ്ങളിൽ 240,000 റിയാൽ ക്യാഷ് റിവാർഡുകളും 2 ലക്ഷ്വറി കാറുകളും ഭാഗ്യ നറുക്കെടുപ്പിലൂടെ ലഭിക്കും. 2024 ഡിസംബർ 25 വരെ ഗ്രാൻഡ് മാൾ ഹൈപ്പർ മാർക്കറ്റിൻ്റെ എല്ലാ ഔട്ട്‌ലെറ്റുകളിലും (ഗ്രാൻഡ് മാൾ ഏഷ്യൻ ടൗൺ, മെക്കയിൻസ്, ഗ്രാൻഡ് എക്സ്പ്രസ്സ് ഷഹാനിയ, ഗ്രാൻഡ് എക്സ്പ്രസ്സ് (ഷോപ് നമ്പർ 91 & 170, പ്ലാസ മാൾ), ഉമ്മു ഗർൻ, അസീസിയ, എസ്ദാൻ മാൾ വുകൈർ) ഈ പ്രൊമോഷൻ ഉണ്ടാവും.
എല്ലാ മൂന്നു മാസക്കാലയളവിലും നടത്തി വരുന്ന മെഗാപ്രൊമോഷനുകളിലൂടെ കാറുകളും, ഗോൾഡ് ബാറുകളും, ക്യാഷ് പ്രൈസുകളും നൽകിക്കൊണ്ട് ഒരുപാട് വിജയികളെ സൃഷ്ടിക്കാൻ ഗ്രാൻഡ് മാളിന് സാധിച്ചിട്ടുണ്ട്. ഈ ആനുകൂല്യങ്ങൾ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ഗ്രാൻഡ് മാള് റീജിയണൽ ഡയറക്ടറും ഐസിസി ഉപദേശക സമിതി അംഗം കൂടിയായ ശ്രീ.അഷ്‌റഫ് ചിറക്കൽ അറിയിച്ചു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/G86AqcQXEij7Ed3MEgfRmp