ഫോബ്‌സ് മിഡിൽ ഈസ്റ്റിന്റെ “ബെസ്റ്റ് 100′ സിഇഒ ലിസ്റ്റിൽ ഖത്തറിലെ 10 വ്യവസായികൾ

നവംബർ 18-ന് പുറത്തിറക്കിയ ഫോബ്‌സ് മിഡിൽ ഈസ്റ്റിന്റെ 2025-ലെ മികച്ച 100 സിഇഒമാരുടെ പട്ടികയിൽ ഖത്തറിൽ നിന്നുള്ള പത്ത് എക്സിക്യൂട്ടീവുകൾ ഇടം നേടി. മേഖലയിലെ നവീകരണം, വൈവിധ്യവൽക്കരണം, ആഗോള വളർച്ച എന്നിവയ്ക്ക് നേതൃത്വം നൽകുന്ന നേതാക്കളെ പട്ടിക റാങ്ക് ചെയ്യുന്നു.
നവംബർ ലക്കം മിഡിൽ ഈസ്റ്റിലെ പ്രധാന വ്യവസായ സിഇഒമാരെ എടുത്തുകാട്ടുന്ന ലിസ്റ്റിൽ എമിറാത്തി നേതാക്കളും ബാങ്കിംഗ് മേഖലയും മുൻനിരയിൽ നിൽക്കുന്നതായി ഫോർബ്‌സ് പറഞ്ഞു.
ഖത്തറിന്റെ മുൻനിര പേരുകളിൽ ഇവർ ഉൾപ്പെടുന്നു:
1. ഊർജ്ജകാര്യ സഹമന്ത്രിയും ഖത്തർ എനർജി സിഇഒയുമായ സാദ് ഷെരിദ അൽ-കാബി – അഞ്ചാം സ്ഥാനം
2. അബ്ദുല്ല മുബാറക് അൽ-ഖലീഫ, ക്യുഎൻബി ഗ്രൂപ്പ് സിഇഒ – ഒമ്പതാം സ്ഥാനം
3. അസീസ് അലുത്മാൻ ഫഖ്രൂ, ഉരീദു ഗ്രൂപ്പ് സിഇഒ – 38-ാം സ്ഥാനം
4. അബ്ദുൾറഹ്മാൻ ബിൻ ഫഹദ് അൽ-താനി, ദോഹ ബാങ്ക് ഗ്രൂപ്പ് സിഇഒ – 58-ാം സ്ഥാനം
5. യൂസഫ് അൽ-ജൈദ, ഖത്തർ ഫിനാൻഷ്യൽ സെന്റർ സിഇഒ – 62-ാം സ്ഥാനം
6. ബാസൽ ഗമാൽ, ഖത്തർ ഇസ്ലാമിക് ബാങ്ക് സിഇഒ – 64-ാം സ്ഥാനം
7. സേലം അൽ മന്നായ്, ഖത്തർ ഇൻഷുറൻസ് ഗ്രൂപ്പ് സിഇഒ – 68-ാം സ്ഥാനം
8. അബ്ദുല്ല അൽ-സുലൈത്തി, നഖിലത്ത് സിഇഒ – 75-ാം സ്ഥാനം
9. മുഹമ്മദ് ബിൻ ഹമദ് ബിൻ ഫൈസൽ അൽ-താനി, ഖത്തർ ഫ്രീ സോൺസ് അതോറിറ്റി സിഇഒ – 81-ാം സ്ഥാനം
10. താരെക് എം എൽ സയ്യിദ്, അൽ റയ്യാൻ ടൂറിസം ഇൻവെസ്റ്റ്മെന്റ് കമ്പനി സിഇഒ – 84-ാം സ്ഥാനം
ഫോർബ്സ് റാങ്കിംഗുകൾ ഓരോ സിഇഒയുടെയും കഴിഞ്ഞ വർഷത്തെ സ്വാധീനം, അനുഭവം, നേട്ടങ്ങൾ, കമ്പനി വലുപ്പം, നൂതനാശയങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയാണ്. 2025 ലെ പട്ടികയിൽ ബാങ്കിംഗ്, ധനകാര്യ സേവനങ്ങൾ എന്നിവയ്ക്കാണ് മുൻതൂക്കം കാണുന്നത്.




