Qatar

താപനില താഴോട്ട്, വാരാന്ത്യത്തിൽ ഖത്തറിൽ ‘കോൾഡ് സ്പെൽ’

ദോഹ: താപനില തുടർച്ചയായി കുറഞ്ഞ് 11-18 ഡിഗ്രി സെൽഷ്യസിലേക്ക് താഴുന്നതിനാൽ വാരാന്ത്യത്തിൽ രാജ്യത്ത് കോൾഡ് സ്പെൽ ബാധിക്കാൻ സാധ്യതയുള്ളതായി ഖത്തർ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. താപനില വളരെ കുറഞ്ഞ് നിശ്ചിത സമയപരിധിയിൽ അനുഭവപ്പെടുന്ന തണുപ്പാണിത്. കൂടാതെ തെക്കൻ-ബാഹ്യ പ്രദേശങ്ങളിൽ താപനില പിന്നെയും കുറയാൻ സാധ്യതയുണ്ട്. 

പ്രത്യേകിച്ച് രാത്രിയിലും അതിരാവിലെയും കുറഞ്ഞ താപനില അനുഭവപ്പെടും.  ഈ സമയങ്ങളിൽ പരമാവധി താപനില 22-26 ഡിഗ്രി സെൽഷ്യസ് ആയിരിക്കും.

ഖത്തർ കാലാവസ്ഥാ വകുപ്പിന്റെ (ക്യുഎംഡി) ചാർട്ടുകൾ പ്രകാരം, ഡിസംബർ 3 വെള്ളിയാഴ്ച വൈകുന്നേരം മുതൽ അടുത്ത ആഴ്ചയുടെ ആരംഭം വരെ പുതിയതും ശക്തമായതുമായ വടക്കുപടിഞ്ഞാറൻ കാറ്റ് പ്രതീക്ഷിക്കുന്നു.  ചില പ്രദേശങ്ങളിൽ കാറ്റ് 12-22 KT വരെയും ചിലപ്പോൾ 30 KT വരെയും വീശും.  ഇത് മൂലം, ചില പ്രദേശങ്ങളിൽ പൊടിപടലങ്ങളും 3 കിലോമീറ്ററിൽ താഴെ ദൃശ്യപരതയും പ്രതീക്ഷിക്കുന്നു.

ഖത്തറിലെ ചില സമുദ്രമേഖലകളിൽ തിരമാലകൾ 4-8 അടി മുതൽ 12 അടി വരെ ഉയരും. ഈ കാലയളവിൽ എല്ലാ സമുദ്ര പ്രവർത്തനങ്ങളും ഒഴിവാക്കണമെന്ന് ക്യുഎംഡി എല്ലാ പൗരന്മാരോടും താമസക്കാരോടും അഭ്യർത്ഥിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button