മലേഷ്യയിൽ പഠിക്കാം! ഏറ്റവും വലിയ വിദ്യാഭ്യാസ എക്‌സ്‌പോ വെള്ളിയും ശനിയും ദോഹയിൽ
ദോഹ: ഖത്തറിലെ ഇന്ത്യൻ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് മലേഷ്യയിൽ ഉന്നത വിദ്യാഭ്യാസ സാധ്യതകൾ പരിചയപ്പെടുത്തിക്കൊണ്ടു കരിയർ എക്‌സ്‌പോ സംഘടിപ്പിക്കുന്നു. ഫെബ്രുവരി 11, 12 (വെള്ളി, ശനി) ദിവസങ്ങളിലാണ് “ഫ്യൂഷൻ എക്‌സ്‌പോ 2022” എന്ന പേരിൽ വിപുലമായ വിദ്യാഭ്യാസ കൗണ്സിലിംഗ് ദോഹയിൽ നടക്കുന്നത്. അൽ സദ്ദ്, ഷൈം ബിൻ ഹമദ് റോഡിലെ ടി.ജി.ഐ ദോഹയ്ക്ക് സമീപമുള്ള കരീബു കോഫീ-ഷോപ്പ് വണ്ണിലാണ് പരിപാടി. വൈകിട്ട് 4 ന് ആരംഭിക്കുന്ന ഇവന്റിൽ വിർച്വലായും പങ്കെടുക്കാം.
രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ ഏജൻസിയായ യെസ്2മലേഷ്യയാണ് പരിപാടിയുടെ സംഘാടകർ. പ്രീ യൂണിവേഴ്സിറ്റി, ഡിപ്ലോമ, ബാച്ചിലർ, മാസ്റ്റേഴ്സ്, പിഎച്ച്ഡി തലങ്ങൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ പദ്ധതികളാണ് എക്‌സ്‌പോ മുന്നോട്ട് വെക്കുന്നത്. മലേഷ്യയിലെ അംഗീകൃത യൂണിവേഴ്‌സിറ്റികൾ എക്സ്പോയുടെ ഭാഗമാകും.
മലേഷ്യയിൽ ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കായി, വിശദമായ ഗൈഡൻസിനൊപ്പം അക്രഡിറ്റേഷനും വിസ നടപടിക്രമങ്ങളും സംബന്ധിച്ച വിശദാംശങ്ങളുമായി മലേഷ്യയിലെ ഉന്നത വിദ്യാഭ്യാസ മന്ത്രാലയ-പ്രതിനിധികൾ ഉൾപ്പെടെയുള്ളവർ പങ്കെടുക്കും.
തുടർ വിദ്യാഭ്യാസം വിദേശത്ത് ലക്ഷ്യമിടുന്ന വിദ്യാർത്ഥികൾക്ക് എന്ത് കൊണ്ട് മലേഷ്യയെന്നും മറ്റു അനുബന്ധ സാധ്യതകളും എക്‌സ്‌പോ പരിചയപ്പെടുത്തും.
പങ്കെടുക്കാൻ, വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും https://expo.yes2malaysia.my/qatar എന്ന വിലാസത്തിൽ ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യാം. കൂടാതെ, 3359 4533 എന്ന നമ്പറിലേക്ക് വിളിക്കുകയോ, 60 13 388 6001 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുകയോ ചെയ്യാം.