ഖത്തറിൽ യുവ സംരംഭകർക്കും തൊഴിലാളികൾക്കും സഹായ സഹകരണങ്ങൾ ലക്ഷ്യമിട്ട് മന്ത്രാലയം ഇന്ന് വർക്ക് ഷോപ്പ് സംഘടിപ്പിക്കുന്നു. സെന്റർ ഫോർ ഓണ്ടർപ്രണർഷിപ്പ് ആന്റ് കരിയർ ഡെവലപ്മെന്റും (ബെദയ്യ) തൊഴിൽ മന്ത്രാലയവും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുക. വർക്ക്‌ഷോപ്പ് ഇന്ന് വൈകിട്ട് 6:30 മുതൽ 8:30 വരെ ദോഹ ഫോർ സീസൺസ് ഹോട്ടലിൽ നടക്കും.
വിദഗ്ധർ പങ്കെടുക്കുന്ന സെമിനാറിൽ, വ്യവസായ സംരംഭകർക്കുള്ള മന്ത്രാലയത്തിന്റെ പിന്തുണ, ഖത്തറിലെ വാണിജ്യ പദ്ധതികളുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട ഘട്ടങ്ങളും നടപടിക്രമങ്ങളും അവരെ പരിചയപ്പെടുത്തുകയും അവരുമായി ആശയവിനിമയം നടത്താനുള്ള അവസരം, തൊഴിൽ നേടുന്നതിനുള്ള നിയമങ്ങളും ചട്ടങ്ങളും പരിചയപ്പെടുത്തുന്ന സിമ്പോസിയം, സംരംഭകരുടെയും പ്രോജക്ട് ഉടമകളുടെയും താൽപ്പര്യങ്ങൾ തുടങ്ങിയവ ചർച്ച ചെയ്യും.
തൊഴിൽ വിസകൾ, ഇലക്ട്രോണിക് ജോലി കരാറുകളുടെ ഡോക്യുമെന്റേഷൻ, വേതന സംരക്ഷണ സംവിധാനം, തൊഴില് അനുവാദപത്രം, തൊഴിലുടമയുടെ മാറ്റം തുടങ്ങിയ സുപ്രധാന വിഷയങ്ങൾ സിമ്പോസിയത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സെമിനാറിന് ശേഷം, പങ്കെടുക്കുന്നവരുടെ സംശയങ്ങൾ ചർച്ച ചെയ്യുന്നതിനും അവരുടെ അന്വേഷണങ്ങൾക്ക് ഉത്തരം നൽകുന്നതിനുമുള്ള യോഗങ്ങൾ നടക്കും.
താൽപ്പര്യമുള്ളവർക്ക് ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യാം: https://www.eventbrite.com/e/378522138907