റമദാൻ മാസത്തിൽ ആരോഗ്യ സേവന മേഖലയുടെ ഔദ്യോഗിക പ്രവൃത്തി സമയം പ്രഖ്യാപിച്ച് പൊതുജനാരോഗ്യ മന്ത്രാലയം

റമദാൻ മാസത്തിൽ ഹെൽത്ത് കെയർ സെക്റ്ററിന്റെ ഔദ്യോഗിക പ്രവൃത്തി സമയം പ്രഖ്യാപിച്ച് പൊതുജനാരോഗ്യ മന്ത്രാലയം.
ആശുപത്രികളും അടിയന്തര സേവനങ്ങളും:
ഹമദ് മെഡിക്കൽ കോർപ്പറേഷൻ ആശുപത്രികളിലെ പീഡിയാട്രിക് എമർജൻസി സെൻ്ററുകൾ ഉൾപ്പെടെയുള്ള എമർജൻസി, ഇൻപേഷ്യൻ്റ് സേവനങ്ങൾ ആഴ്ച്ചയിൽ 7 ദിവസവും 24 മണിക്കൂറും പ്രവർത്തിക്കും.
പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ:
പ്രാഥമികാരോഗ്യ കോർപ്പറേഷൻ്റെ കീഴിലുള്ള 12 ആരോഗ്യ കേന്ദ്രങ്ങളിൽ എല്ലാ ദിവസവും അടിയന്തര പരിചരണ സേവനങ്ങൾ ലഭ്യമാകും.
വിശദമായ പ്രവൃത്തി സമയം:
സർക്കാർ ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങൾ അവരുടെ സേവനങ്ങൾ നൽകുന്നതിനുള്ള പ്രവൃത്തി സമയം ഉടൻ പങ്കിടും.
സേവന വകുപ്പുകളുടെ പ്രവർത്തന സമയം:
മെഡിക്കൽ കമ്മീഷൻ വകുപ്പ്: 9:00 AM മുതൽ 5:00 PM വരെ
മെഡിക്കൽ റിലേഷൻ ആൻഡ് ട്രീറ്റ്‌മെന്റ് അബ്രോഡ് ഡിപ്പാർട്ട്മെന്റ് (പബ്ലിക് ഹെൽത്ത് മന്ത്രാലയത്തിൽ): 9:00 AM മുതൽ 1:00 PM വരെ
പൊതു, സ്വകാര്യ ആശുപത്രികളിലെ ജനന രജിസ്ട്രേഷൻ ഓഫീസുകൾ:
രാവിലെ ഷിഫ്റ്റ്: 9:30 AM മുതൽ 1:30 PM വരെ
ഈവനിംഗ് ഷിഫ്റ്റ് (വിമൻസ് വെൽനസ് ആൻഡ് റിസർച്ച് സെൻ്ററിൽ): 1:30 PM മുതൽ 4:30 PM വരെ
മറ്റ് വകുപ്പുകൾ:
ബർത്ത്‌സ് ആൻഡ് ഡെത്ത് കമ്മിറ്റി (പൊതു ആരോഗ്യ മന്ത്രാലയം): 9:30 AM മുതൽ 1:30 PM വരെ
ഡെത്ത് രജിസ്ട്രേഷൻ യൂണിറ്റ് (യൂണിഫൈഡ് ഓഫിസ് ഫോർ ഹ്യുമാനിറ്റേറിയൻ സർവീസ്): 9:30 AM മുതൽ 4:30 PM വരെ
കോൺടാക്റ്റ് സെൻ്റർ:
യൂണിഫൈഡ് ഹെൽത്ത് കെയർ കോൺടാക്റ്റ് സെൻ്റർ (16000) 24/7 ലഭ്യമാകും.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/KIN30zTLtBDKISiedAzBHx